ക്യാൻസറുകൾ നാം ഓരോരുത്തരെയും കീഴടക്കിയിരിക്കുന്ന കാലഘട്ടമാണ് ഇത്. ക്യാൻസർ മൂലം മരിക്കുന്ന ആളുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. അത്തരത്തിൽ പലതരത്തിലുള്ള ക്യാൻസറുകളാണ് ഓരോ വ്യക്തികളെയും ബാധിക്കുന്നത്. ഇവയെല്ലാം തിരിച്ചറിയാൻ പ്രയാസകരമാകുന്നതാണ് ഇത്തരത്തിലുള്ള ക്യാൻസറുകളുടെയും ക്യാൻസർ മരണങ്ങളുടെയും എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിന് കാരണമാകുന്നത്. അത്തരത്തിൽ.
ഒട്ടുമിക്ക ആളുകളിലും ഉണ്ടാകുന്ന ഒന്നാണ് ഹെഡ് ആൻഡ് നെക്ക് ക്യാൻസർ. തല മൂക്ക് കഴുത്ത് ചെവി വായ എന്നിവിടങ്ങളിൽ വരുന്ന ക്യാൻസർ ആണ് ഇത്. വളരെ എളുപ്പം നമുക്ക് മറികടക്കാൻ കഴിയുന്ന ക്യാൻസറുകളിൽ ഒരു ക്യാൻസർ ആണ് ഇത്. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഇത് ലക്ഷണങ്ങൾ പുറപ്പെടുവിക്കുമ്പോൾ തന്നെ നമുക്ക് തിരിച്ചറിയാൻ സാധിക്കും എന്നുള്ളതാണ്. അത്തരത്തിൽ നേരത്തെ കണ്ടെത്തുന്നത് വഴി പെട്ടെന്ന് തന്നെ ഇതിനെ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.
ക്യാൻസറുകളാകാൻ കഴിവുള്ള കോശങ്ങളെയും ഇത്തരം ക്യാൻസറുകളിൽ നമുക്ക് നേരത്തെ തന്നെ തിരിച്ചറിയാൻ സാധിക്കും. വായ തുറക്കുമ്പോൾ ഉണ്ടാകുന്ന പേശികളിലുള്ള വേദന നാവിനെ ചുറ്റുമുള്ള വെള്ളപ്പാടുകൾ തൊണ്ടയിൽ ഉണ്ടാകുന്ന ചുവന്ന പാടുകൾ എല്ലാം കാൻസറുകളായി മാറാൻ സാധ്യതയുള്ള ലക്ഷണങ്ങളാണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങളെ കണ്ട് അതിന് നീക്കം ചെയ്യുകയാണെങ്കിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന ക്യാൻസറുകളെ പൂർണമായി ഇല്ലാതാക്കാൻ സാധിക്കുന്നു.
നമ്മുടെ ദൈനംദിന ജീവിതത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ മൂലമാണ് ഇത്തരത്തിലുള്ള ക്യാൻസറുകൾ ഉടലെടുക്കുന്നത്. അതിൽ ഏറെ പ്രധാനം അറിയിക്കുന്ന ഒന്നാണ് നമ്മളിലെ ദുശ്ശീലങ്ങൾ. പുകവലി മദ്യപാനം പുകയിലയുടെ ഉപയോഗം മുറുക്കൽ എന്നിവയെല്ലാം ഇത്തരം ക്യാൻസറുകളുടെ പ്രധാന കാരണങ്ങളാണ്. അതുപോലെതന്നെ അടിക്കടി ഉണ്ടാകുന്ന ഇൻഫെക്ഷനുകളും ഇതിന്റെ മറ്റൊരു കാരണമാണ്. തുടർന്ന് വീഡിയോ കാണുക.