Fenugreek For Fair Skin : വിറ്റാമിനുകളാലും ആന്റിഓക്സൈഡുകളും സമ്പുഷ്ടമായ ഒന്നാണ് ഉലുവ. ഉലുവ പ്രധാനമായും നാം നമ്മുടെ ഭക്ഷണപദാർത്ഥങ്ങളിൽ ഉൾപ്പെടുത്തുന്ന ഒന്നാണ്. കഴിക്കുന്ന ഭക്ഷണങ്ങളിലെ രുചിയും മണവും വർദ്ധിപ്പിക്കുന്നതിന് ഏറെ സഹായകരമാണ് ഉലുവ. ഭക്ഷണങ്ങളിലെ പ്രധാന താരം എന്നുള്ളതിലുപരി ഒട്ടനവധി ഔഷധഗുണങ്ങൾ ആണ് ഇതിനുള്ളത്. ഇത് ഒരേസമയം ആരോഗ്യ സംരക്ഷണവും ചർമ്മ സംരക്ഷണവും കേശ സംരക്ഷണവും ഉറപ്പുവരുത്തുന്നു.
അതിനാൽ തന്നെ നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ അത്യന്താപേക്ഷിതമായിട്ടുള്ള ഒന്നാണ് ഉലുവ. നിത്യജീവിതത്തിൽ നാം നേരിടുന്ന ഗ്യാസ് സംബന്ധമായിട്ടുള്ള എല്ലാ പ്രശ്നങ്ങളെയും മറികടക്കുന്നതിന് ഉലുവ ഉപയോഗപ്പെടുത്താവുന്നതാണ്. ഉലുവ തിളപ്പിച്ച വെള്ളമാണ് ഇതിനായി നാമോരോരുത്തരും ഉപയോഗിക്കാറുള്ളത്. ഇതിൽ നാരുകൾ ധാരാളമായി അടങ്ങിയതിനാൽ തന്നെ ഇത്തരത്തിലുള്ള ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളെയും മറികടക്കാനും മലബന്ധം ഗ്യാസ്ട്രബിൾ എന്നിവ ജീവിതത്തിൽ ഒരിക്കലും വരാതെ സൂക്ഷിക്കാനും.
ഇത് സഹായകരമാണ്. കൂടാതെ സ്ത്രീകളിൽ ആർത്തവ സംബന്ധമായിട്ടുള്ള വേദനകളെ മറികടക്കുന്നതിനും ഇത് പ്രയോജനകരമാണ്.അതുപോലെതന്നെമുടികൾ നേരിടുന്ന മുടികൊഴിച്ചിൽ താരൻ ആകാലം നരൻ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ പൂർണമായി ഇല്ലാതാക്കുവാൻ ഇത് ഉപകാരപ്രദമാണ്. ഇത്തരം പ്രശ്നങ്ങളെ മറികടക്കുന്നതോടൊപ്പം തന്നെ മുടിയെ ശക്തിപ്പെടുത്തുകയും ഇത് ചെയ്യുന്നു. കൂടാതെ നമ്മുടെ മുഖകാന്തി വർധിപ്പിക്കാൻ ഇത് ഏറെ ഫലദായകമാണ്.
നമ്മുടെ മുഖത്ത് ഉണ്ടാകുന്ന മുഖക്കുരു കറുത്ത പാടുകൾ വരൾച്ച എന്നിവയെ മറികടക്കാൻ ഇത് ഉത്തമമാണ്. അതുപോലെതന്നെ നമ്മുടെ ചർമ്മത്തിലെ നിർജീവ കോശങ്ങളെ നീക്കം ചെയ്യാനും പുതിയ കോശങ്ങളെ പുനരുദ്ധീകരിക്കാനും ഇത് ഉത്തമമാണ്. ഇത് ഒരേസമയം സ്ക്രബ്ബറായും ഫേസ് പാക്ക് ആയും ഓരോരുത്തർക്കും ഉപയോഗിക്കാവുന്നതാണ്. പലതരത്തിലാണ്ഓരോ ആവശ്യങ്ങൾക്കും ഇത് ഉപയോഗിക്കുന്നത്. തുടർന്ന് വീഡിയോ കാണുക. Video credit : Healthy Kerala