Drink water when hungry
Drink water when hungry : പഞ്ചഭൂതങ്ങളിൽ ഒന്നാണ് വെള്ളം. അതിനാൽ തന്നെ വെള്ളമില്ലാതെ ജീവിക്കുക എന്നത് സാധ്യമല്ല. നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് ഭക്ഷണത്തേക്കാൾ കൂടുതലായി ആവശ്യമായ ഒന്നാണ് വെള്ളം. അതിനാൽ തന്നെ ദിവസവും 8 ക്ലാസ് വെള്ളത്തിൽ വെള്ളമോ അതിൽ കൂടുതൽ കുടിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ധാരാളം വെള്ളം കുടിക്കുന്നത് വഴി ആരോഗ്യം നേട്ടത്തോടൊപ്പം തന്നെ ചർമ്മത്തിനും ഗുണം ചെയ്യുന്നു. വെള്ളം കുടിക്കുന്നത് വഴി നിർജലീകരണം പൂർണ്ണമായി തടയാനും അത് വഴി മുഖകാന്തി വർധിപ്പിക്കാനും സഹായകരമാണ്.
അതോടൊപ്പം വെള്ളം ധാരാളം കുടിക്കുന്നത് വഴിയും നാമോരോരുത്തരുടെയും വൃക്കകളുടെ ആരോഗ്യം പൂർണമായി സംരക്ഷിക്കാൻ നമുക്ക് കഴിയും. വൃക്കകളുടെ പ്രവർത്തനത്തിന് വെള്ളം ധാരാളമായി ആവശ്യമാണ്. അമിതമായി വെള്ളം കുടിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന സകല വിഷാംശങ്ങളെയും വൃക്കകളുടെയും പുറന്തള്ളാൻ സാധിക്കും. അതോടൊപ്പം നമുക്ക് സ്വാദ് എന്ന മാന്ത്രികത പ്രധാനം ചെയ്യുന്ന ഉമിനീരിന്റെ ഉത്പാദനത്തിനും വെള്ളം കുടിക്കുന്നത്.
സഹായകരമാകുന്നു. കൂടാതെ ധാരാളം വെള്ളം കുടിക്കുന്നത് വഴി വിശപ്പ് നീങ്ങുകയും തടി കുറയുകയും ചെയ്യുന്നു. ഇത്തരത്തിൽ വെള്ളം കുടിക്കുമ്പോൾ ഭക്ഷണത്തിന് തൊട്ടുമുമ്പ് കുടിക്കാതിരിക്കാൻ നാം ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. അത്തരത്തിൽ വെള്ളം കുടിക്കുന്നത് വഴി ദഹനപ്രക്രിയ ശരിയായ രീതിയിൽ നടക്കാതെ വരും. ഇത് മറ്റു പല രോഗാവസ്ഥകൾ ഉടലെടുക്കുന്നതിന് കാരണമാകുന്നു.
അതുപോലെതന്നെ ആഹാരം കഴിക്കുന്നതിനെ ഒപ്പമോ കഴിച്ചതിനുശേഷമോ വെള്ളം അമിതമായി കുടിക്കുന്നതും ദഹനപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണ്. അതിനാൽ ആഹാരം കഴിച്ച് 45 മിനിറ്റിനു ശേഷമേ വെള്ളം കുടിക്കാൻ പാടുള്ളൂ. കൂടാതെ ചൂടുള്ള സമയത്ത് മറ്റും ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച വെള്ളം കുടിക്കുന്നത് വഴിയും ശരീരത്തിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാവുകയും ഇത് ശരീരത്തിലെ കൊഴുപ്പിന്റെ അളവ് വർദ്ധിക്കുന്നതിന് കാരണം ആവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : EasyHealth