നാം ഓരോരുത്തരും എന്നും പലതരത്തിലുള്ള ആഹാരങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നവരാണ്. അത്തരത്തിൽ നാം കഴിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് നട്സ്. വലിപ്പത്തിൽ ചെറുതും എന്നാൽ രുചിയിൽ കേമനായ ഈ നട്ട്സിനെ കഴിക്കാനാഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. ഇത് കഴിക്കുന്നത് മൂലം പലതരത്തിലുള്ള ഗുണങ്ങൾ നമുക്ക് ലഭിക്കുകയും ചെയ്യുന്നുണ്ട്. ഒട്ടനവധി വിറ്റാമിനുകളും മിനറൽസുകളും ശാരീരിക പ്രവർത്തനത്തിന് വളരെ അത്യാവശ്യതന്നെയാണ്. ഇതിൽ നല്ല കലോറികൾ അടങ്ങിയിട്ടുള്ളതാണ്.
അതിനാൽ തന്നെ ശരീരഭാരം കുറഞ്ഞവർക്ക് ആണെങ്കിൽ അത് കൂട്ടാനുള്ള നല്ലൊരു മാർഗമാണ് ഇത്. രക്തക്കുഴലുകളുടെ ഇലാസ്റ്റികത പൂർണ്ണമായി തന്നെ മെച്ചപ്പെടുത്താൻ നട്സുകൾ കഴിക്കുന്നതു വഴി സാധിക്കുന്നു. അതുവഴി രക്തക്കുഴലുകളിലൂടെ ഉള്ള എത്ര പ്രവാഹത്തെ പൂർണമായി നിയന്ത്രിക്കാനും അതോടൊപ്പം തന്നെ കൊഴുപ്പുകളെയും മറ്റും നീക്കം ചെയ്യാൻ സാധിക്കുന്നു. കൂടാതെ ശരീരത്തിലെ നല്ല കൊളസ്ട്രോൾ നൽകുന്നതിനും.
അതോടൊപ്പം തന്നെ പൊട്ടകൊളസ്ട്രോൾ അലിയിച്ചു കളയുന്നതിനും ഇത് സഹായകരമാണ്.രക്തത്തിന്റെയും രക്തക്കുഴലുകളുടെയും പ്രവർത്തനത്തിന് ഇത് സഹായിക്കുന്നു എന്നതിനാൽ തന്നെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നട്ട് വളരെ എഫക്റ്റീവ് ആണ്. കൂടാതെ പുരുഷന്മാർ ഇത് ധാരാളമായി കഴിക്കുന്നത് വഴി അവർക്ക് ഉണ്ടാകുന്ന ഉദാരണശേഷിയെ മറികടക്കാൻ ആകും.
എന്നാൽ ഇവയ്ക്ക് പുറമേ ഒട്ടനവധി ദോഷഫലങ്ങളും നട്സ് കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിന് ഉണ്ടാകുന്നു. ധാരാളം കലോറികൾ അടങ്ങിയിട്ടുള്ള ഒന്നാണ് നട്ട് സ്. അതിനാൽ തന്നെ ഇത് അമിതമായി കഴിക്കുന്നത് മൂലം ശരീരഭാരം കൂടുന്നു. ഈ അമിതഭാരം പല തരത്തിലുള്ള രോഗങ്ങൾ ഓരോരുത്തരിലും ഉണ്ടാവുന്നതിനേ കാരണമാകുന്നു. അതോടൊപ്പം തന്നെ നട്ട്സ് സൂക്ഷിക്കുമ്പോൾ എയർ കടക്കാത്ത ടിന്നുകളിൽ വെച്ചിട്ടില്ലെങ്കിൽ അതിൽ ഫംഗസ് ബാധ ഉണ്ടാക്കുവാനും അത് നമുക്ക് ഫുഡ് പോയിസൺ പോലുള്ള രോഗാവസ്ഥകൾ ഉണ്ടാകുന്നതിനും കാരണമാകുന്നു. തുടർന്ന് വീഡിയോ കാണുക.