Hair fall solution : നമ്മുടെ ഭക്ഷണരീതിയിൽ നിന്ന് ഒഴിച്ചുകൂടാൻ ആകാത്ത ഒരു പദാർത്ഥമാണ് സവാള. കറികളിൽ സവാളയില്ലാത്ത ഒരു ദിവസം പോലുഠ നമ്മുടെ വീടുകളിൽ കാണാറില്ല. എന്നാൽ കറികളിൽ ഉപയോഗിക്കുന്നതിനും അപ്പുറം ധാരാളം ഗുണങ്ങളാണ് ഇതിനുള്ളത്. ഇവ വളരെ ആരോഗ്യപ്രദമായവയാണ് . ഇവ നല്ലൊരു ആന്റിഓക്സൈഡ് തന്നെയാണ്. ആന്റി ഓക്സൈഡ് ആയതിനാൽ തന്നെ ശാരീരിക പ്രവർത്തനങ്ങൾക്ക് അത്യുത്തമമാണ് ഇത്.
സവാളയുടെ ഉപയോഗം നമ്മുടെ ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കുന്നതിന് വളരെ സഹായകരമാണ്. അതോടൊപ്പം തന്നെ നമ്മുടെ രക്തത്തിലെ കൊഴുപ്പുകളെ നീക്കം ചെയ്യുന്നതിനും ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പുകളുടെ അളവ് വർദ്ധിപ്പിക്കുന്നതിനും ഇത് ഫലപ്രദമാണ് . കൂടാതെ നമ്മുടെ ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് ഇത് നല്ലൊരു പ്രതിവിധിയാണ്. ഇവയുടെ ഉപയോഗം ദഹന കുറവ് പരിഹരിക്കുകയും അതോടൊപ്പം അതുമൂലം.
ഉണ്ടായേക്കാവുന്ന രോഗാവസ്ഥകൾ തടയുകയും ചെയ്യുന്നു . കൂടാതെ ശരീരത്തിലെ ഷുഗർ കുറയ്ക്കുവാനും ഒപ്പം ബ്ലഡ് പ്രഷർ കുറയ്ക്കാനും ഇതിന്റെ ഉപയോഗം വഴി സാധിക്കുന്നു. ഇവയ്ക്ക് പുറമേ മുടികൾ തഴച്ചു വളരുന്നതിന് ഏറ്റവും മികച്ചതാണ് ഇത്. ഇതിന്റെ ഉപയോഗം മുടികളുടെ വളർച്ച മാത്രമല്ല മുടികൾ നേരിടുന്ന താരൻ മുടികൊഴിച്ചിൽ എന്നിവയ്ക്ക് ഉള്ള ഒരു പ്രതിവിധി കൂടിയാണ്.
ഇത് ദിവസവും തലയിൽ തേക്കുന്നത് വഴി മുടിയുടെ സംരക്ഷണം ഉറപ്പുവരുത്താം. സവാള വെള്ളം ചേർക്കാതെ അരച്ചെടുത്ത് അതിന്റെ നീരിൽ വെളിച്ചെണ്ണ ചേർത്ത് തലയോട്ടിയിൽ നല്ല രീതിയിൽ തേച്ചുപിടിപ്പിക്കാവുന്നതാണ്. ഇത്തരത്തിൽ സവാള ഉപയോഗിക്കുന്നത് വഴി തലയിലെ താരൻ നീങ്ങാനും മുടികൊഴിച്ചിൽ മാറുവാനും അതുവഴി ഇടത്തൂർന്ന മുടികൾ വളരുവാനും സഹായിക്കുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Grandmother Tips