നമ്മുടെ ജീവൻ നിലനിർത്തുന്നതിന് ആഹാരം അനിവാര്യമാണ്. ഏതു രീതിയിലുള്ള ഭക്ഷണമായാലും അത് കഴിക്കുക എന്നത് നമുക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചില ആളുകളിൽ ഭക്ഷണം കഴിക്കാൻ വിമുഖത കാണിക്കുന്നതും ഭക്ഷണം കഴിക്കുന്നതിനുള്ള അളവ് കുറയുന്നതും വിശപ്പില്ലായ്മയാണ് സൂചിപ്പിക്കുന്നത്. കുട്ടികളിലാണ് വിശപ്പില്ലായ്മ കൂടുതലായി കണ്ടുവരുന്നത്. പൊതുവേ ഭക്ഷണത്തോട് ഇഷ്ടക്കേട് കാണിക്കുന്നവരാണ് കുട്ടികൾ.
അവർക്ക് ചോറും കറിയും കഴിക്കുന്നതിനേക്കാൾ താല്പര്യം പലഹാരങ്ങൾ കഴിക്കുന്നത് തന്നെയാണ്. ചിലരിൽ ഇത് മറ്റുപല രോഗങ്ങളുടെ രോഗ ലക്ഷണമായി കാണുന്നു. ചിലരിൽ ഉള്ള ഈ വിശപ്പില്ലായ്മ അവരെ മറ്റു പല രോഗങ്ങളിലേക്കും നയിക്കുന്നത് ആയിരിക്കും. ഇത്തരത്തിലുള്ള വിശപ്പില്ലായ്മകൾക്ക് മറ്റൊരു കാരണം എന്നു പറയുന്നത് മലബന്ധമാണ്. നാം കഴിക്കുന്ന ആഹാരം ശരിയായ രീതിയിൽ ദഹിക്കാത്തത് മൂലമാണ് ഇതുണ്ടാകുന്നത് . മലബന്ധം ഉണ്ടാകുമ്പോൾ നമുക്ക് ഭക്ഷണം കഴിക്കാനുള്ള വിമുഖത കൂടുതലായിരിക്കും.
കൂടാതെ ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ പുളിച്ചുതികട്ടൽ എന്നിവ വരുന്നവരിലും ഭക്ഷണം കഴിക്കാൻ താല്പര്യം ഇല്ലായ്മ ഉണ്ടായിരിക്കും. വിശപ്പില്ലായ്മ എന്ന അവസ്ഥയും നമ്മുടെ നിത്യജീവിതത്തിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള ഒരു ഹോം റെമഡിയാണ് നാം ഇതിൽ കാണുന്നത്. കുരുമുളകുപൊടി നല്ല ജീരകപ്പൊടി ഇഞ്ചിനീര് എന്നിവയാണ് വേണ്ടത്. ഇവമൂന്നും ധാരാളം ഔഷധങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ്.
ഇവ നല്ലൊരു ആന്റിഓക്സൈഡുകളാണ്. ഇവ മൂന്നും യഥാക്രമം മിക്സ് ചെയ്തു രാവിലെയും വൈകിട്ടും ഭക്ഷണത്തിനുശേഷം കഴിക്കുകയാണെങ്കിൽ വെറും മൂന്ന് ദിവസം കൊണ്ട് തന്നെ നമുക്ക് വിശപ്പ് ഇല്ലായ്മ എന്ന് അവസ്ഥയെ പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കും. മൂന്നു വയസ്സിന് മുകളിൽ ഉള്ള എല്ലാവർക്കും ഇത് കൊടുക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.