നമ്മളിൽ കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങളുടെ ഒരു അനന്തരഫലമാണ് കരൾ വീക്കം അഥവാ ലിവർ ഫെയിലിയർ. നാം കഴിക്കുന്ന ആഹാര രീതിയിൽ വന്ന മാറ്റങ്ങൾ തന്നെയാണ് ഇതിനെയും പ്രധാന കാരണം. ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കുക എന്ന ഒരു ധർമ്മമാണ് കരൾ വഹിക്കുന്നത്.അമിതമായ കൊഴുപ്പുള്ളവ കഴിക്കുന്നതും ഗ്ലൂക്കോസ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കൂടുതലായി കഴിക്കുന്നതും ഇത് വർദ്ധിക്കുന്നതിന് കാരണമാകുന്നു.
ഇത്തരത്തിൽ ഗ്ലൂക്കോസിന്റെയും കൊഴുപ്പിന്റെയും അളവ് രക്തത്തിൽ വർദ്ധിക്കുന്നത് വഴി ലിവറിന്റെ പ്രവർത്തന ഭാരം വർദ്ധിക്കുകയും അതിന്റെ പ്രവർത്തനം കുറയാൻ ഇത് കാരണമാവുകയും ചെയ്യുന്നു. ഇങ്ങനെ തുടർച്ചയായി വരുന്നത് മൂലമാണ് കരൾ വീക്കം അഥവാ കരൾ രോഗങ്ങൾ ഉണ്ടാകുന്നത്. ഇത് പലതരത്തിലുള്ള ലക്ഷണങ്ങൾ നമ്മളിൽ ഉളവാക്കുന്നു. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ തുടർച്ചയായി കാണുമ്പോൾ തന്നെ ഡോക്ടറുടെ ചികിത്സ തേടേണ്ടതാണ്.
നെഞ്ചരിച്ചിൽ ഭക്ഷണം കഴിക്കാൻ കഴിയാതെ വരുന്നത് ശർദ്ദിക്കാൻ തോന്നുന്നത് ഛർദ്ദിക്കുമ്പോൾ ചോര കാണുന്നത് വയറുവേദന എന്നിങ്ങനെയാണ് കരൾ വീക്കത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ചർമ്മത്തിലെ കറുത്ത പാടുകൾ മുഖം കരുവാളിക്കുന്നത് പോലെ കഴുത്തിലെ പിന്നിൽ കൈകളിൽ കറുത്ത പാടുകൾ കാണുന്നതും ഇതിന്റെ ഒരു ലക്ഷണമാണ്. പെട്ടെന്ന് മസിലുകൾ ശോഷിക്കുകയും ശരീരഭാരം കുറയുകയും ചെയ്യുന്നു.
അസാധാരണമായി കൈകളിലും കാലുകളിലും നീര് കാണുന്നതും ഇതിന്റെ ഒരു ലക്ഷണമാണ്. രാത്രിയിൽ ഉറക്കമില്ലാതിരിക്കുന്ന അവസ്ഥയും രാവിലെ ഉറക്കം വരുന്ന അവസ്ഥയും ഇതിന് ലക്ഷണമാണ്.ശരീരത്തിൽ പിങ്ക് നിറത്തിലുള്ള കുത്തുകൾ രൂപപ്പെടുന്നതും കണ്ണിന് താഴെയുള്ള മഞ്ഞയും നാവിനു താഴെയുള്ള മഞ്ഞയും ഇതിന്റെ ലക്ഷണങ്ങളാണ്.ഇത്തരം കരൾ രോഗങ്ങൾ മറികടക്കുന്നതിനായി ജീവിതശൈലിയിൽ നല്ലൊരു മാറ്റങ്ങൾ കൊണ്ടുവരേണ്ടതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.