സ്ത്രീ സൗന്ദര്യത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് കണ്ണ്. നാം നമ്മുടെ ലോകത്തെ നോക്കി കാണുന്നതു തന്നെ ഈ കണ്ണുകളിലൂടെയാണ്. അതിനാൽ നമ്മുടെ ശരീരത്തിൽ കണ്ണ് വഹിക്കുന്ന പങ്ക് പറയാവുന്നതിനും അപ്പുറമാണ്. ഇന്ന് നമ്മുടെ മിഴി അഴകിനെ ബാധിക്കുന്ന ഒന്നാണ് കണ്ണിന് ചുറ്റുമുള്ള കറുത്ത നിറം. ഇന്ന് പൊതുവേ എല്ലാവരിലും ഇത് കണ്ടുവരുന്നു. ഇത് പ്രധാനമായും ഉറക്കമില്ലായ്മയുടെ ഒരു ലക്ഷണമാണ്.
കൂടാതെ സ്ട്രസ്സ് അധികം ഉള്ള ആളുകളിലും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നവരിലും ഇങ്ങനെ കാണുന്നു. ചില സമയങ്ങളിൽ നാം ഉപയോഗിക്കുന്ന സൗന്ദര്യ വർദ്ധക വസ്തുക്കളുടെ പാർശ്വഫലമായും ഇങ്ങനെ കാണാറുണ്ട്. ഇവയ്ക്കെല്ലാം പുറമേ മറ്റുപല രോഗങ്ങളുടെ ലക്ഷണങ്ങളുമായും ഇങ്ങനെ കണ്ണിനു ചുറ്റുമുള്ള നിറം കാണുന്നു.
ഇങ്ങനെ സംഭവിക്കുമ്പോൾ നാം പ്രധാനമായി ചെയ്യാറുള്ളത് അരിഞ്ഞ് കണ്ണിനു മുകളിൽ വയ്ക്കുക എന്നതാണ്. കണ്ണിന്റെ കറുത്ത നിറം മാറുന്നതിനുള്ള ഒരു പോംവഴിയാണ് നാം ഇവിടെ കാണുന്നത്. ഇതിനായി കുറച്ച് കോഫി പൗഡർ എടുത്ത് അതിലേക്ക് ഒരല്പം തേൻ ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് ഒരല്പം പാൽ കൂടി ചേർത്ത് കണ്ണിന് ചുറ്റും അപ്ലൈ ചെയ്യാവുന്നതാണ്.
കോഫി പൗഡറിൽ അടങ്ങിയിരിക്കുന്ന കഫൈനാണ് കണ്ണിന് ചുറ്റുമുള്ള കറുത്ത കളർ പോകുന്നതിന് സഹായിക്കുന്നത്. കറുത്ത നിറം മാറുന്നതിന് മാത്രമല്ല കണ്ണിന് ചുറ്റുമുള്ള ചുളിവുകൾ മാറുന്നതിനും ഇത് ഉപകരിക്കുന്നു. കൂടാതെ തന്നെ ഇത് മുഖത്ത് മുഴുവൻ ഇടുന്നത് മൂലം മുഖത്തിന്റെ കാന്തി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത്തരത്തിലുള്ള പൊടികൈകൾ നാം ആരും അറിയാതെ പോകരുത്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.