കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന ഒന്നാണ് ഹെർണിയ. കുടലുകൾ പുറത്തേക്ക് വരുന്നതിനേയാണ് ഹെർണിയ എന്ന് പറയുന്നത്. ഇത് പ്രധാനമായും ഒടിയിലും ആണ് കാണുന്നത്. ഒടിയിലെ ഹെർണിയ കൂടുതലായും ആൺകുട്ടികളിൽ കണ്ടുവരുന്ന ഒന്നാണ്. ആൺകുട്ടികൾ ഗർഭാവസ്ഥയിൽ ഉള്ള സമയത്ത് അവരുടെ വയറ്റിൽ നിന്ന് മണി താഴേക്ക് ഇറങ്ങി പോകുന്നതിന് ഒരു വഴിയുണ്ട്. ആ വഴി തന്നെ അടഞ്ഞു പോകാതിരുന്നാൽ അതിലൂടെ കുടലുകൾ പുറത്തേക്ക് തള്ളപ്പെടുന്നു.
ഈ ഒരു അവസ്ഥയാണ് ഒടിയിലെ ഹെർണിയ. സാധാരണ ഇത് മുഴകൾ ആയിട്ടാണ് കാണുന്നത്. കുട്ടികൾ കരയുമ്പോൾ വയറ്റിന്ന് പോകുന്ന സമയത്ത് മുക്കുമ്പോൾ ഒക്കെയാണ് ഇത് കാണപ്പെടുന്നത്. ചിലത് എപ്പോഴും കാണുന്നതും ചിലത് ഇത്തരം സന്ദർഭങ്ങളിൽ മാത്രമായിരിക്കും കാണുക. ഇത്തരത്തിൽ കാണുകയാണെങ്കിൽ ഉടനടി ഒരു ഡോക്ടറെ കണ്ട് ചികിത്സിക്കേണ്ടത് അനിവാര്യമാണ്.
ഇത്തരത്തിലുള്ള ഹെർണിയ ഡോക്ടറുടെ പരിശോധന വഴി തിരിച്ചറിയാവുന്നതാണ്. ഇതിനെ അൾട്രാ സൗണ്ട് സ്കാനിങ് ചെയ്യാറുണ്ട് . കുടലുകൾ പുറന്തളളുന്നതിന് പകരം ആ ഭാഗത്ത് നീർക്കെട്ടാണ് ഉള്ളതെങ്കിൽ അൾട്രാസൗണ്ട് സ്കാനിങിലൂടെ അറിയാൻ സാധിക്കും. സർജറിയുടെ മാത്രമേ ഹെർണിയ പരിഹരിക്കാൻ സാധിക്കുകയുള്ളൂ. ഇങ്ങനെ കുടലുകൾ പുറത്തേക്ക് വരുന്നത് അവിടെ സ്റ്റക്കായി കഴിഞ്ഞാൽ അതിലെ രക്ത നിലക്കാൻ സാധ്യതയുണ്ട്.
അത് കുടലിനെ ബാധിക്കാനും കുഴൽ മുറിച്ചു മാറ്റി വെയ്ക്കേണ്ട അവസ്ഥ വരുന്നു. ഇത്തരം സർജറികൾ രണ്ട് വിധത്തിൽ ചെയ്യാം. ഇത് തുറന്ന രീതിയിലും അതോടൊപ്പം തന്നെ കീഹോൾ ആയും ചെയ്യാവുന്നതാണ്. കീഹോൾ സർജറി ആണ് എന്നുണ്ടെങ്കിൽ അതുവഴി മറ്റു ഭാഗത്ത് ഇത് ഉണ്ടോ എന്ന് കണ്ടെത്താനും അതോടൊപ്പം തന്നെ അത് നീക്കം ചെയ്യാൻ സാധിക്കുo. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.