പേരയ്ക്ക നമ്മളെല്ലാവരും കഴിക്കാറുള്ള ഒന്നാണ്. നാടൻ ഫലമായാണ് അതിന് കാണുന്നത്. ഒട്ടുമിക്ക വീടുകളിലും പേര മരം കണ്ടിരുന്നു. ഇന്ന് പല വീടുകളിലും പേര കാണാൻ സാധിക്കും. നിരവധി ആരോഗ്യഗുണങ്ങൾ പേരക്കയിൽ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ആരോഗ്യഗുണങ്ങൾ പേരയിലയിലും കാണാൻ കഴിയും. വൈറ്റമിൻ സിയുടെയും ഫൈബറുകളുടെയും ഒരു വലിയ കല തന്നെയാണ് പേരക്ക എന്ന കാര്യത്തിൽ ആർക്കും ഒരു തർക്കവും ഉണ്ടാകില്ല.
കാലങ്ങളായി പാരമ്പര്യ വൈദ്യൻന്മാരുടെ ഒരു പ്രധാന ഔഷധക്കൂട്ടാണ് പേരയില. വയറിളക്കം വൃണങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പേരയിലാ കാലങ്ങളായി ഉപയോഗിക്കുന്നുണ്ട്. ക്യാൻസർ പ്രതിരോധത്തിന് പേരയില വളരെയേറെ സഹായിക്കുന്ന ഒന്നാണെന്ന് പഠനങ്ങൾ പറയുന്നുണ്ട്. എന്നാൽ പേരയിലാ ഇട്ട് ചായ ആ കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ സ്വപ്ന തുല്യമാണ്. ഇതാണ് വിദഗ്തരുടെ അഭിപ്രായം.
പേര ഇല ചായ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിനായി ആവശ്യമുള്ളത് കുറച്ച് പേരയുടെ തളിരിലകൾ മാത്രമാണ്. ഇത് നന്നായി കഴുകിയെടുക്കുക. പിന്നീട് ഇത് ഒരു കപ്പ് ചൂടുവെള്ളത്തിൽ കുതിർത്തി വെക്കുക. ഒരു മിനിറ്റ് കഴിഞ്ഞ് സാധാരണ ചായ ഉണ്ടാക്കി കുടിക്കാവുന്നതാണ്. പേര ഇല ചായ കുടിക്കുന്നത് കൊണ്ട് നമുക്ക് ലഭിക്കുന്ന ഗുണങ്ങൾ എന്തെല്ലാം നോക്കാം. അമിതമായ ഭാരം കുറയ്ക്കാൻ പേരയില ചായ വളരെ സഹായിക്കുന്നുണ്ട്.
ശരീരത്തിൽ ഷുഗർ നില ഉയരാൻ അനുവദിക്കാതെ വിശപ്പ് നിയന്ത്രിച്ചു ഈ ചായ ഭാരം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. മാത്രമല്ല ഇത് പൂജ്യം കലോറി ഭക്ഷണം ആയതുകൊണ്ട് തന്നെ ഭാരം വർദ്ധിപ്പിക്കും എന്ന് ഭയം അൽപ്പം പോലും ആവശ്യമില്ല. പ്രമേഹ നിയന്ത്രണത്തിന് പേരയില ചായ സഹായിക്കുന്നുണ്ട്. ശരീരത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു പ്രമേഹത്തെ പ്രതിരോധിക്കുകയും തടയുകയും ചെയ്യുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam