നല്ല ഉറക്കത്തിനായി ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മളെല്ലാവരും ദീർഗവും തടസ്സവും ഇല്ലാത്ത ഉറക്കം ഇഷ്ടപ്പെടുന്നവരാണ്. സുഖമായ ഉറക്കം ആഗ്രഹിക്കാത്തവർ ആരാണ് അല്ലെ. എല്ലാവരും നല്ല ഉറക്കം ആഗ്രഹിക്കുന്നവരാണ്. യാതൊരു അസൗകര്യവും ഇല്ലാതെ ശാന്തമായി ഉറക്കം ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. എന്നാൽ ക്ഷീണിച്ചാൽ പോലും ഉറങ്ങാൻ കഴിയാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഒരു ദിവസത്തെ കഠിനമായ ജോലിക്ക് ശേഷം മാനസികമായി ആവശ്യത്തിന് വിശ്രമം നൽകാൻ കിടക്കയിൽ സുഖമായി ഉറങ്ങാൻ സാധിക്കാത്തത് നിരാശാജനകമായ കാര്യങ്ങളാണ്.
ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നത് വഴി ഒരാൾക്ക് രോഗ പ്രതിരോധ വൈകല്യങ്ങൾ മുതൽ ക്യാൻസർ വരെയുള്ള പല വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളും കൈകാര്യം ചെയ്യാൻ കഴിഞ്ഞതാണ്. എല്ലാവരും നന്നായി ഉറങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിലും. നമ്മളിൽ ചിലർ അറിയാതെ ദിവസത്തിന്റെ രണ്ടാം പകുതി ചെയ്യുന്ന ചില സാധാരണ തെറ്റുകൾ നമ്മുടെ ഉറക്കത്തിൽ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ദിവസത്തിന്റെ ആദ്യ പകുതിയിൽ കുറച്ച് കപ്പ് ചായയും അതുപോലെ തന്നെ കാപ്പിയും കഴിക്കുന്നത് വലിയ കുഴപ്പമില്ല എങ്കിലും ഉച്ചയ്ക്ക് 12 മണിക്ക് ശേഷം കഫീൻ കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നതാണ്.
എന്നാൽ നിങ്ങൾ കഫീൻ ഇഷ്ടപ്പെടുന്ന ഒരാളാണ് എങ്കിൽ ഉച്ചയ്ക്ക് 12 മണിക്ക് ശേഷമെങ്കിലും അത് ഒഴിവാക്കുന്നതാണ് വളരെ നല്ലത്. സായാഹ്ന സമയം അതായത് സൂര്യ അസ്തമയത്തിനുശേഷം നമുക്ക് വിശ്രമിക്കാനുള്ള സമയമാണ്. വൈകുന്നേരത്തെ കഠിനമായ വ്യായാമം ഉറക്കമില്ലായ്മക്കും മറ്റു ഉറക്ക പ്രശ്നങ്ങൾക്കും ഇടയാക്കുന്നുണ്ട്. കാരണം വ്യായാമം നമ്മളെ ബോധവാന്മാരും ഊർജസ്വലാരും ആകുന്നുണ്ട്. കൂടുതൽ ഊർജ്ജം ശാരീരികമായി മാനസികമായും നമ്മളെ കൂടുതൽ സജീവമാക്കുന്നുണ്ട്. ഇത് ഉറങ്ങാൻ പോകുമ്പോൾ നമ്മുടെ തലച്ചോറിനെ തടസ്സപ്പെടുത്തുകയും ഉറക്കത്തിൽ തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
സൂര്യ അസ്തമയത്തിനു ശേഷമുള്ള നമ്മുടെ ദഹന അഗ്നി ഭക്ഷണം ദഹിപ്പിക്കാൻ അത്ര നല്ലതല്ല. അതുകൊണ്ടുതന്നെ അത്താഴത്തിലേക്ക് ലഗുവായ എന്തെങ്കിലും കഴിക്കുകയും അതുപോലെതന്നെ സൂര്യസ്ഥമയതിന് ഒന്ന് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ കഴിക്കുകയാണ് നല്ലത്. നല്ല ഉറക്കത്തിനായി 9 മണിക്ക് ശേഷമുള്ള അത്താഴം പൂർണമായി ഒഴിവാക്കാൻ ശ്രമിക്കുക. വൈകിയ വേളയിൽ കനത്ത അത്താഴം കഴിക്കുന്നത് വയറുവേദന ആസ്വസ്ഥത വയറിലെ അസ്വസ്ഥത ദഹന പ്രശ്നങ്ങൾ വയറിലെ കൊഴുപ്പ് ഫാറ്റി ലിവർ ഉയർന്ന കൊളസ്ട്രോൾ എന്നിവയ്ക്ക് കാരണമാകുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit ; EasyHealth