ശ്വാസകോശത്തെ മാലിന്യമുക്തമാക്കാൻ ഇത്തരം കാര്യങ്ങൾ ആരും കണ്ടില്ലെന്ന് നടിക്കരുതേ.

നാമോരോരുത്തരുടെയും ശരീരത്തിൽ പലതരത്തിലുള്ള അവയവങ്ങളാണ് ഉള്ളത്. ഓരോ അവയവങ്ങൾക്കും ഓരോ തരത്തിലുള്ള ധർമ്മമാണ് ഉള്ളത്. അവയിൽ ഏതെങ്കിലും ഒരു അവയം പ്രവർത്തനരഹിതം ആകുകയാണെങ്കിൽ നമ്മുടെ ജീവനെ തന്നെ അത് ബാധിക്കുന്നതാണ്. അത്തരത്തിൽ നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒരു അവയവം ആണ് ശ്വാസകോശം. നമ്മുടെ ജീവൻ തന്നെ നിലനിർത്തണമെങ്കിൽ ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് വായു.

ശ്വാസോച്ഛ്വാസത്തിലൂടെയാണ് വായു നാം ഉള്ളിലേക്ക് സ്വീകരിക്കുന്നത്. ഇതിനെ നമ്മെ യോഗ്യമാക്കുന്ന ഒരു അവയവമാണ് ശ്വാസകോശം. അത്രയേറെ മനുഷ്യ ശരീരത്തിൽ പ്രാധാന്യമർഹിക്കുന്ന ഒരു അവയവം ആണ് ഇത്. എന്നാൽ ഇതിന്റെ പ്രാധാന്യം കൂടുന്നതുപോലെ തന്നെ ഇതുമായി ബന്ധപ്പെട്ട് രോഗങ്ങൾ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. പണ്ടുകാലങ്ങളിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇന്നത്തെ കാലത്ത് അത് ക്രമാതീതമായി വർദ്ധിക്കുകയാണ്.

അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് മാറിവരുന്ന ജീവിതശൈലി തന്നെയാണ്. മാറ്റങ്ങളുടെ ഈ ലോകത്ത് എല്ലാത്തിലും മായമാണ്. ശ്വസിക്കുന്ന വായുവിൽ പോലും മായങ്ങൾ കലർന്നിരിക്കുകയാണ്. അതുതന്നെയാണ് ഇന്നത്തെ കാലത്ത് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കൂടുതലായി ഉണ്ടാവുന്നതിന്റെ പിന്നിലുള്ള കാരണങ്ങളും.

അവയിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് അന്തരീക്ഷ മലിനീകരണം. വായുവിലൂടെ നമ്മുടെ അകത്തേക്ക് കേറുന്ന പൊടിപടലങ്ങൾ വിഷ പുകകൾ വിഷാംശങ്ങൾ എന്നിവ നമ്മുടെ ശ്വാസകോശത്തിൽ വന്ന് അടിഞ്ഞു കൂടുകയും അത് ശ്വാസകോശത്തിൽ പലതരത്തിലുള്ള രോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെയാണ് പുകവലി. പുകവലിലൂടെ വിഷംശങ്ങളെയാണ് നാമോരോരുത്തരും ശ്വാസകോശത്തിലേക്ക് കയറ്റുന്നത്. തുടർന്ന് വീഡിയോ കാണുന്നു.