വളരെ എളുപ്പത്തിൽ തന്നെ അരിപ്പൊടി ഉപയോഗിച്ച് മാവ് അരച്ചതിനുശേഷം ഒരു 10 15 മിനിറ്റിനുള്ളിൽ തന്നെ വളരെ സോഫ്റ്റ് ആയിട്ടുള്ള പൂ പോലെയുള്ള പാലപ്പം എങ്ങനെ തയ്യാറാക്കിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് തയ്യാറാക്കാനായി ഒരു പാത്രത്തിലേക്ക് കാൽ കപ്പ് അരിപ്പൊടിയാണ് ചേർത്ത് കൊടുക്കേണ്ടത്. കാൽ കപ്പ് അരിപ്പൊടിയിലേക്ക് മുക്കാൽ കപ്പ് വെള്ളം ചേർത്ത് കൊടുക്കേണ്ടത് ഉണ്ട്.
നമ്മൾ എടുക്കുന്ന അരി പൊടിയുടെ മൂന്നിരട്ടി വെള്ളമാണ് ചേർത്ത് കൊടുക്കേണ്ടത്. പിന്നീട് ഇത് നല്ലതുപോലെ കട്ടകളില്ലാതെ മിക്സ് ചെയ്ത് എടുക്കേണ്ടതാണ്. ഇവിടെ എടുത്തിരിക്കുന്നത് റേഷൻ കടയിൽ നിന്ന് വാങ്ങുന്ന പച്ചരി മില്ലിൽ കൊടുത്ത് ഇടിയപ്പത്തിന് പൊടിച്ചെടുക്കുന്ന അരിപ്പൊടിയാണ്. ഇത് അടുപ്പിൽ വെച്ച് ചെറിയ ചൂടിൽ നല്ലപോലെ കുറുക്കിയെടുക്കുക. നന്നായി ഇളക്കി എടുക്കേണ്ടതാണ്.
ഇങ്ങനെ തയ്യാറാക്കിയ ശേഷം പാലപ്പത്തിലേക്ക് ചോറ് അല്ലെങ്കിൽ അവൽ കുതിർത്തിയത് ഒന്നും തന്നെ ചേർക്കേണ്ട ആവശ്യമില്ല. പിന്നീട് പാലപ്പത്തിന്റെ മാവ് തയ്യാറാക്കി എടുക്കാം. ഇതിനായി മിക്സിയിലേക്ക് ആദ്യം തന്നെ ഒഴിച്ചു കൊടുക്കേണ്ടത് അര ഗ്ലാസ് വെള്ളമാണ്. പിന്നീട് ഇതിലേക്ക് അരിപ്പൊടി ഇട്ടു കൊടുക്കുകയാണോ ചെയ്യുന്നത്. ഇങ്ങനെയാണെങ്കിൽ അരച്ചെടുക്കാൻ വളരെ എളുപ്പം കഴിയുന്നതാണ്.
ഇത് തയ്യാറാക്കാനായി ഇവിടെ എടുക്കുന്നത് 1/2 കപ്പ് അരിപ്പൊടിയാണ്. ഇത് ഈ വെള്ളത്തിൽ നല്ലതുപോലെ സ്പൂൺ ഉപയോഗിച്ച് മിസ്സ് ചെയ്തു എടുക്കുന്നു. തലേ ദിവസം മാവ് അരച്ചുവെക്കാൻ മറന്നവർക്ക് ഈ രീതിയിൽ വളരെ എളുപ്പത്തിൽ തന്നെ മാവ് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അതും നല്ല സോഫ്റ്റ് പാലപ്പം തന്നെ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World