അച്ചാറുകൾ നാം ഓരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ്. ഏതൊരു അച്ചാറായാലും ഒരു പറ ചോറുണ്ണാൻ അതുമതി. അത്തരത്തിൽ രുചികരമായ വെളുത്തുള്ളി അച്ചാർ റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഈ അച്ചാർ വർഷങ്ങളോളം കേടുകൂടാതെ നമുക്ക് സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. അതിനായി വെളുത്തുള്ളി തൊലി കളഞ്ഞ് നല്ലവണ്ണം കഴുകി എടുക്കേണ്ടതാണ്.
പിന്നീട് ഒരുപാട് ചട്ടിയിൽ അല്പം നല്ലെണ്ണ ഒഴിച്ച് അത് ചൂടായതിനു ശേഷം ഈ വെളുത്തുള്ളി ഇട്ട് നല്ലവണ്ണം മൂപ്പിച്ച് എടുക്കേണ്ടതാണ്. വെളുത്തുള്ളി ആവിയിൽ വേവിച്ച് ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് എണ്ണയിൽ മൂപ്പിച്ചെടുത്ത അച്ചാർ ഇടുന്നതാണ്. ഇതിലേക്ക് ഒരു കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി കൂടി ഇട്ട് നല്ലവണ്ണം മൂത്ത് വരുമ്പോൾ ഇത് മാറ്റി. അതിനുശേഷം ഒരു പാനിൽ ആവശ്യത്തിന് വിനാഗിരി എടുത്ത് ചൂടാക്കേണ്ടതാണ്.
വിനാഗിരി ചൂടാക്കി ചേർത്തില്ലെങ്കിൽ അച്ചാർ പെട്ടെന്ന് തന്നെ കേടായി പോകുന്നതാണ്. അതിനുശേഷം വെളുത്തുള്ളി വഴറ്റിയ ചട്ടിയിൽ തന്നെ അല്പം നല്ലണം കൂടി ഒഴിച്ച് കടുക് പൊട്ടിച്ചതിനുശേഷം ചെറുതാക്കി അരിഞ്ഞ ഇഞ്ചി ചേർത്ത് നല്ലവണ്ണം വഴറ്റേണ്ടതാണ്. പിന്നീട് ഇതിലേക്ക് ചെറുതാക്കി നുറുക്കിയ പച്ചമുളക് കറിവേപ്പില.
വറ്റൽമുളക് എന്നിവ ചേർത്ത് നല്ലവണ്ണം മൂപ്പിച്ച് എടുക്കേണ്ടതാണ്. അത് ഇത് നല്ലവണ്ണം മൂത്ത് വരുമ്പോൾ നമുക്ക് തീ ഓഫ് ചെയ്യാവുന്നതാണ്. ഈ സമയത്ത് നമുക്ക് ഒരു ടീസ്പൂൺ എരിവുള്ള മുളകുപൊടിയും ആവശ്യത്തിന് കാശ്മീരി മുളകുപൊടിയും മഞ്ഞൾപൊടിയും ചേർത്ത് നല്ലവണ്ണം ഇളക്കി കൊടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.