ഒറ്റ നിമിഷം കൊണ്ട് ജീവിതം മരണത്തിലേക്ക് നയിക്കുന്ന ഒന്നാണ് സൈലന്റ് അറ്റാക്ക്. ഇതു വന്നാൽ സമയങ്ങളിൽ പെട്ടെന്ന് തന്നെ മരണ സംഭവിക്കാം. ജീവിതശൈലിയിലുണ്ടാകുന്ന മാറ്റം കൊണ്ട് നിരവധി അസുഖങ്ങൾ ഇന്ന് ലോകത്തേക്ക് വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു അസുഖമാണ് ഹാർട്ട് അറ്റാക്കും. പലർക്കും അനുഭവമുള്ളതാണ് തലേദിവസം സംസാരിച്ച വ്യക്തി പിറ്റേദിവസം അറ്റാക്ക് വന്ന് മരിക്കുന്നത്.
പ്രായഭേദമന്യേ ഇത് ഇപ്പോൾ എല്ലാവരിലും കണ്ടുവരുന്നുണ്ട്. എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നു എന്നും ഇതിൽ ഉണ്ടായ കാരണങ്ങൾ എന്തെല്ലാമാണ് എന്നുമാണ് ഇവിടെ പറയുന്നത്. ഇത് പല കാരണങ്ങളാൽ ആണ് നടക്കുന്നത്. ഹാർട്ടിന് ഉള്ളിലെ രക്തത്തിന്റെ ഫ്ലോ കുറയുന്ന സമയത്ത് ബ്രെയിൻ ലേക്കുള്ള സർക്കുലേഷൻ കുറയുകയും മരണം സംഭവിക്കുകയും ചെയ്യാം.
ഹാർട്ടിലെ രക്തക്കുഴലുകളിലെ ബ്ലോക്കുകൾ വന്നാലും ഇത്തരത്തിൽ സംഭവിക്കാം. ഹാർട്ടിന്റെ മസിൽസിന് ഇൻഫെക്ഷൻ വന്നാലും ഈ പ്രശ്നം ഉണ്ടാകാം. അതുപോലെതന്നെ പാരമ്പര്യമായി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളത് അവർക്കും സംഭവിക്കാൻ സാധ്യതയുണ്ട്. ലൈഫ് സ്റ്റൈലിൽ ഉണ്ടാകുന്ന മാറ്റവും ഭക്ഷണ രീതിയിലുള്ള ഒരു മാറ്റവും ഇതിനു കാരണമാകുന്നു.
കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.