ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് രക്തത്തിലുള്ള കൊളസ്ട്രോൾ കൂടുകയാണെങ്കിൽ എന്തെല്ലാം ചെയ്യണം തുടങ്ങിയ കാര്യങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൊളസ്ട്രോൾ അധികമാകുന്നത് സാധാരണ കേരളത്തിലുള്ള ഒട്ടുമിക്ക ആളുകളുടെയും വലിയൊരു പ്രശ്നം തന്നെയാണ്. കേരളത്തിൽ ഇത് കൂടാനുള്ള പ്രധാന കാരണം നമ്മളെല്ലാവരും വളരെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരാണ്. അതുകൊണ്ടുതന്നെ പല ആളുകളും 30 വയസ്സ് കഴിയുമ്പോൾ തന്നെ ബ്ലഡ് പരിശോധന തുടങ്ങുന്നത് കാണാം. ഇതിൽ ആദ്യം തന്നെ പരിശോധിക്കുന്നത് ഷുഗർ കൊളസ്ട്രോൾ തുടങ്ങിയവയാണ്.
ഇതുമാത്രമല്ല എന്തെങ്കിലും ആവശ്യത്തിന് ആശുപത്രിയിൽ പോയാൽ തന്നെ എപ്പോൾ എല്ലാവരും ആവശ്യപ്പെടുന്നത് രക്തത്തിലെ കൊളസ്ട്രോൾ ചെക്ക് ചെയ്യാമോ തുടങ്ങിയ കാര്യങ്ങളാണ്. ഇതിനെ പറ്റിയുള്ള അവബോധം കേരളത്തിൽ വളരെ കൂടുതലായി കാണാൻ കഴിയും. എന്നാൽ ഇത് കൃത്യമായ ഇൻഫർമേഷൻ ആണോ എന്ന് ആലോചിക്കേണ്ടത് അത്യാവശ്യമാണ്. കാരണം പരിശോധിച്ച് കണ്ടെത്തുന്ന കൊളസ്ട്രോൾ എല്ലാം തന്നെ. ചികിത്സിച്ച് മരുന്നു കഴിച്ച് മാറ്റേണ്ട ഒന്ന് തന്നെയാണ്. ഈ ഒരു സംശയം എല്ലാവരും ഉണ്ടാവും. അതിന്റെ സത്യവസ്ഥ എന്താണ് നോക്കാം. കൊളസ്ട്രോൾ പരിശോധിക്കുന്നത് നല്ല കാര്യമാണ്. രക്തത്തിൽ പലതരത്തിലുള്ള കൊളസ്ട്രോൾ ഉണ്ടാകും.
നമുക്കെല്ലാവർക്കും അറിയാവുന്ന ഒന്നാണ് ldl ആണ് സാധാരണ അപകടകരമായ കൊളസ്ട്രോൾ. സാധാരണ രീതിയിൽ ഹൃദയ രോഗങ്ങൾ സ്ട്രോക്ക് തുടങ്ങിയ രോഗങ്ങളുമായി ഏറ്റവും കൂടുതൽ ബന്ധമുള്ളത് ഹൈ ലെവൽ ഓഫ് ldl കൊളസ്ട്രോൾ ആണ്. സാധാരണ രക്തം പരിശോധിക്ക് ടോട്ടൽ കൊളസ്ട്രോൾ നോക്കാറുണ്ട്. അതുപോലെതന്നെ കൊളസ്ട്രോൾ കൂടുതൽ കാണുന്നതും അതിനുള്ളിൽ എൽഡിഎൽ കൂടുതലായി കാണുന്നതും അസുഖങ്ങൾ കൂടുതലായി കാണാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇത്തരത്തിൽ ടെസ്റ്റ് ചെയ്യുമ്പോൾ.
കൊളസ്ട്രോൾ കൂടുതലായി കണ്ടുകഴിഞ്ഞൽ ഉടനെ തന്നെ മരുന്നു കഴിക്കേണ്ട ആവശ്യമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പല ആളുകളും മരുന്ന് കഴിച്ച് മാറ്റിയാൽ പിന്നെ പേടിക്കേണ്ടല്ലോ എന്ന് കരുതി ഉടനെ ഡോക്ടറെ കാണുകയും പിന്നീട് കൊളസ്ട്രോളിനുള്ള മരുന്ന് കഴിക്കുന്നത് കാണാം. എന്നാൽ പിന്നീട് കൊളസ്ട്രോൾ കുറയുമ്പോൾ മരുന്ന് നിർത്തുകയും ജീവിതം മുന്നോട്ടു പോവുകയും ചെയ്യുന്നു. എന്നാൽ കൊളസ്ട്രോൾ കൂടാനുള്ള കാരണം പലരും ശ്രദ്ധിക്കുന്നില്ല. ഇതിനുള്ള പ്രധാനപ്പെട്ട കാരണം ജീവിതശൈലി തന്നെയാണ്. ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Arogyam