ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് ഒരു കിടിലൻ റെസിപ്പിയാണ്. എല്ലാവർക്കും വളരെയേറെ സഹായകരമായ ഒന്നാണ് ഇത്. കല്യാണ വീടുകളിൽ ഒക്കെ തയ്യാറാക്കുന്ന രീതിയിൽ അപ്പം എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഇനി നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാം. ആരും കൊതിക്കുന്ന രീതിയിൽ അപ്പം ഇനി വീട്ടിൽ റെഡി. ഇവിടെ അപ്പത്തിന്റെ മാവ് പൊളിച്ചു വരാനയി ബേക്കിംഗ് സോഡ ഈസ്റ്റ് അതുപോലെ തന്നെ വേറെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. വളരെ നേച്ചറൽ ആയ രീതിയിൽ തന്നെ അപ്പം തയ്യാറാക്കി എടുക്കാവുന്നതാണ്.
അതുകൊണ്ടുതന്നെ മുതിർന്നവർക്കും കുട്ടികൾക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഗ്യാസ്ട്രിക് പ്രോബ്ലംസ് ഉള്ളവർക്ക് എല്ലാം ഈസ്റ്റ് അതുപോലെ തന്നെ ബേക്കിംഗ് സോഡ ചേർത്ത് അപ്പം കഴിക്കുന്നത് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ്. ഈയൊരു രീതിയിൽ ചെയ്താൽ നല്ല സോഫ്റ്റ് ആയി അപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കും. എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
സോഫ്റ്റ് ടേസ്റ്റി ആയിട്ടുള്ള അപ്പത്തിന്റെ മാവ് തയ്യാറാക്കി എടുക്കാനായി ഇവിടെ ആവശ്യമുള്ളത് ഒരു ഗ്ലാസ് പച്ചരി ആണ്. പിന്നീട് ഇതിലേക്ക് ആവശ്യമായത് ഈയൊരു ഗ്ലാസിന്റെ അളവിലാണ്. പിന്നീട് ഇത് രണ്ടുമൂന്ന് വെള്ളത്തിൽ നല്ലതുപോലെ തന്നെ കഴുകി എടുക്കാവുന്നതാണ്. പിന്നീട് ഇത് റസ്റ്റോറന്റ് സ്റ്റൈലിൽ ടേസ്റ്റ് ലഭിക്കാനായി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് പെരുംജീരകമാണ്. ഇത് കൂടി ചേർത്ത് മാവ് തയ്യാറാക്കി എടുക്കുകയാണ് എങ്കിൽ നല്ല റസ്റ്റോറന്റ് സ്റ്റൈലിൽ തന്നെ ഒരു ടേസ്റ്റി കിട്ടുന്നതാണ്. പിന്നീട് ഇത് നല്ലതുപോലെ കുതിർക്കാൻ വയ്ക്കുക.
മാവ് പൊങ്ങി വരാനായി ഇവിടെ ആവശ്യമുള്ളത് തേങ്ങയുടെ വെള്ളമാണ്. ഇതിലേക്ക് കുറച്ച് പഞ്ചസാര കൂടി ഇട്ട് മാറ്റിവെക്കുക. ഇങ്ങനെ ചെയ്ത തേങ്ങാ വെള്ളം ഉപയോഗിച്ച് അപ്പത്തിന്റെ മാവ് അരച്ചെടുക്കുകയാണെങ്കിൽ നല്ല കള്ളിന്റെ മണം തന്നെ അപ്പത്തിന് ലഭിക്കുന്നതാണ്. അരി ഇടുന്ന സമയത്ത് തന്നെ തേങ്ങ വെള്ളവും പഞ്ചസാരയും ഇട്ട് മാറ്റി വയ്ക്കണം. ചെയ്താൽ മാത്രമേ നല്ല രീതിയിൽ ഫെർമിന്റെഷൻ കഴിഞ്ഞു നമുക്ക് ലഭിക്കുകയുള്ളൂ. അതുപോലെതന്നെ മാവ് അരച്ച ഉടനെ അപ്പം തയ്യാറാക്കുന്നത് നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.