നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില അവയവങ്ങളിൽ ഒന്നാണ് കിഡ്നി. പ്രായം വർദ്ധിക്കും തോറും കിഡ്നിയുടെ ആരോഗ്യം ഷയിച്ചു വരുന്ന അവസ്ഥ നമുക്ക് കാണാൻ കഴിയും. ഏകദേശം 30 വയസ്സ് കഴിയുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നത്. എന്നാൽ കിട്നിക്ക് കൂടുതൽ സമ്മർദ്ദം നൽകിയാൽ 30 വയസ്സിനു മുൻപ് തന്നെ രോഗാവസ്ഥ പിടികൂടാ. ഇന്നത്തെ കാലത്ത് ഇത്തരം പ്രശ്നങ്ങൾ വളരെ കൂടുതലായി കണ്ടുവരുന്നു.
ഇന്നത്തെ ജീവിതശൈലി ഭക്ഷണരീതി വ്യായാമ ഇല്ലായ്മ ശരീരത്തിലെ ജലാശത്തിന്റെ കുറവ് എന്നിവയെല്ലാം തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. കിഡ്നിക്ക് കൂടുതൽ സമ്മർദം നൽകിയാൽ 30 വയസ്സിനു മുമ്പ് തന്നെ രോഗാവസ്ഥയിൽ എത്താൻ സാധ്യത കൂടുതലാണ്. കാൻസർ ഹാർട്ടറ്റാക്ക് എന്നിവ കഴിഞ്ഞാൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന രോഗാവസ്ഥയാണ് കിഡ്നി തകരാർ. നമ്മുടെ വൃക്കകൾക്ക് എന്തെങ്കിലും പ്രവർത്തന വൈകല്യം സംഭവിക്കുകയാണെങ്കിൽ അത് കുറച്ചു നേരത്തെ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതിൽ ആദ്യമായി ശ്രദ്ധിക്കേണ്ടത് അമിതമായ ക്ഷീണം ആണ്. അതുപോലെതന്നെ എപ്പോഴും കിടക്കണം എന്ന തോന്നൽ അതുപോലെ തന്നെ തളർച്ച എന്നിവയ്ക്ക് കാരണം രക്തത്തിലെ ചുവന്ന രക്താണുക്കൾ ഉല്പാദിപ്പിക്കുന്ന ഒരു പ്രത്യേക തരം ഹോർമോൺ ഉൽപാദിപ്പിക്കുന്നത് കിഡ്നിയിൽ വച്ചാണ് കിഡ്നിയിൽ എന്തെങ്കിലും തകരാറ് സംഭവിച്ചാൽ ഇതിന്റെ നിർമ്മാണം കുറയുകയും ഹീമോഗ്ലോബിൻ അളവ് കുറയുകയും ഇതിൽ ക്ഷീണം ആയിരിക്കും അനുഭവപ്പെടുക.
പിന്നീട് കാണാവുന്നത് ഉറക്കമില്ലായ്മയാണ്. രാത്രി സമയത്ത് ശരിയായ രീതിയിൽ ഉറക്കം കിട്ടാതെ വരിക. അതുപോലെതന്നെ ഉറക്കത്തിൽ നിന്ന് ശ്വാസം കിട്ടാതെ എഴുന്നേറ്റ് വരുന്ന അവസ്ഥ എന്നിവയെല്ലാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഹീമോഗ്ലോബിൻ ഡെഫിഷ്യൻസി മൂലം ഓക്സിജൻ കൃത്യമായ ലഭിക്കാത്ത മൂലമാണ്. അതുപോലെ ചർമ്മം നല്ല രീതിയിൽ ഡ്രൈ ആയി വരിക ശരീരത്തിൽ പല ഭാഗങ്ങളിൽ ചൊറിച്ചിൽ അനുഭവപ്പെടുക എന്നിവയും ഇതിന് ലക്ഷണങ്ങളാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.