ഒരു വ്യത്യസ്ത മായ ടിപ്പു ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മിക്സിയുടെ ജാറിൽ ന്യൂസ് പേപ്പർ ഇട്ടു കറക്കിയാൽ ലഭിക്കുന്ന ചില ഗുണങ്ങളാണ് ഇവിടെ പറയുന്നത്. മുളക് അല്ലെങ്കിൽ എന്തെങ്കിലും മിക്സിയിൽ പൊടിച്ചു കഴിഞ്ഞാൽ നല്ല സ്മെൽ ആയിരിക്കും ഉണ്ടാവുക. ഇത്തരം സന്ദർഭങ്ങളിൽ മിക്സി കഴുകിയ ശേഷം ന്യൂസ് പേപ്പർ ജാറിലിട്ട് ഇത് അടച്ചു വെക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള സ്മെല്ല് പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
അതുപോലെതന്നെ ഉഴുന്ന് പോലുള്ളവ അരച്ചു കഴിഞ്ഞാൽ മാവ് ബ്ലഡിലെ അടിയിൽ നിൽക്കുന്നതാണ്. അത് പോകാനായി കുറച്ചു ന്യൂസ് പേപ്പർ ഇടുക. അതിനൊപ്പം തന്നെ കുറച്ച് വെള്ളം ഒഴിച്ച ശേഷം ഒന്ന് കറക്കി എടുക്കുക. ഇങ്ങനെ ചെയ്താൽ ഇടയിലുള്ള എല്ലാ മാവിന്റെ തരികളും പുറത്തേക്ക് വരുന്നതാണ്. ഇത്തരത്തിൽ ഒട്ടിപ്പിടിച്ച് മാവ് പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ സ്മെല്ല് മാറ്റിയെടുക്കാൻ ഇത് സഹായകരമാണ്.
അതുപോലെതന്നെ മഴക്കാലങ്ങളിൽ ഉഴുന്ന് കടല പരിപ്പ് എന്നിവ ഒന്ന് രണ്ടുവർഷം കേടുകൂടാതെ സൂക്ഷിക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ്. ഫ്രൈ പാൻ എടുത്തശേഷം ചെറുതായി ചൂടാക്കി എടുക്കുക. ഇങ്ങനെ ചൂടാക്കിയ ശേഷം എടുത്തു വെക്കുകയാണ് എങ്കിൽ യാതൊരു രീതിയിലും പുഴു വരില്ല. അതുപോലെതന്നെ റവയും കേടു വരാതെ സൂക്ഷിക്കാൻ ഇതുപോലെ ചെയ്താൽ മതി.
അടുത്തത് കറിവേപ്പില 2 മാസം വരെ കേടു വരാതെ സൂക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ നോക്കാം. ഡ്രൈ ആയ ഒരു ബോക്സിൽ ന്യൂസ് പേപ്പർ വിരിച്ച ശേഷം കറിവേപ്പില സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.