പുട്ടുകുറ്റിയിൽ മാങ്ങ ഇങ്ങനെ ചെയ്യൂ… മാറ്റം കാണാം… സംഭവം കിടിലൻ…

വീട്ടിൽ വെറുതെ ഇരിക്കുന്ന വീട്ടമ്മമാർക്ക്‌ മാത്രമല്ല ആർക്കുവേണമെങ്കിലും ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ പറയുന്നത്. ഒരു പുട്ട് കുറ്റിയും മാങ്ങയും വീട്ടിലുണ്ടെങ്കിൽ ഇത് വളരെ എളുപ്പത്തിൽ ചെയ്യാവുന്നതാണ്. മാങ്ങ നന്നായി കഴുകിയശേഷം തോല് ഓടുകൂടി ചെറുതായി കട്ട് ചെയ്ത് എടുക്കുക.

പിന്നീട് കട്ട് ചെയ്തെടുത്ത മാങ്ങ യിലേക്ക് ഉപ്പ് ചേർത്തതിനുശേഷം ഇളക്കിയെടുക്കുക. പിന്നീട് പുട്ട് കുടത്തിൽ വെള്ളം തിളപ്പിക്കാൻ വയ്ക്കുക. പിന്നീട് പുട്ടുകുറ്റിയിൽ ആ മാങ്ങാ പൂളുകൾ നിറയ്ക്കുക. ആവി വന്ന ആ പുട്ട് കുടത്തിൽ മേലെ വെച്ച് രണ്ടുമിനിറ്റ് ആവികൊണ്ട് ശേഷം ഇത് മാറ്റി വയ്ക്കുക. വേവിച്ചു എടുക്കരുത്.

വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒരു അച്ചാറാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പിന്നീട് അതിലേക്ക് മൂന്ന് സ്പൂൺ മുളക് പൊടി ഒരു സ്പൂൺ ഇഞ്ചി പിന്നീട് ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർക്കുക. പിന്നീട് ഉലുവ വറുത്തുപൊടിച്ചത് ചേർത്ത് കൊടുക്കുക തുടർന്ന് കായപ്പൊടി ചേർത്ത് കൊടുക്കുക.

പിന്നീട് വിനാഗിരി ചേർത്ത് കൊടുക്കുക. തുടർന്ന് എല്ലാം കൂടി കൂട്ടി ഇളക്കി എടുക്കുക. പിന്നീട് ആവശ്യത്തിന് നല്ലെണ്ണ ചേർത്ത് എടുക്കുക. ഇപ്പോൾ നമുക്ക് സ്വാദിഷ്ടമായ മാങ്ങ അച്ചാർ രുചിച്ച് നോക്കാം. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *