റോസ് നിറയെ പൂക്കാൻ ഇതൊരു പിടി മതി. ഇനിയെങ്കിലും ഇത്തരം കാര്യങ്ങൾ അറിയാതിരിക്കല്ലേ.

നമ്മുടെ എല്ലാവരുടെയും വീടുകളിൽ കാണാൻ സാധിക്കുന്ന ഒരു ചെടിയാണ് റോസ്. ചുവപ്പ് മഞ്ഞ വെള്ള എന്നിങ്ങനെ പലതരത്തിലുള്ള റോസ് ചെടികൾ കാണാവുന്നതാണ്. ഈ റോസ് ചെടികൾ പല വീടുകളിലും ഒന്നോ രണ്ടെണ്ണം മാത്രമാണ് മുട്ടിടുകയും അത് പൂക്കുകയും ചെയ്യുന്നത്. എന്നാൽ റോസ് നിറയെ പൂക്കൾ ഉണ്ടാകാൻ വേണ്ടി നമുക്ക് ചില കാര്യങ്ങൾ ചെയ്തു കൊടുക്കാവുന്നതാണ്.

അത്തരത്തിൽ റോസ് കാടുപിടിച്ച് നിൽക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു സൂപ്പർ ടിപ്പാണ് ഇതിൽ കാണുന്നത്. റോസ് മാത്രമല്ല ഏതൊരു പൂച്ചെടിയും പച്ചക്കറി ചെടിയും എല്ലാം നിറയെ വിളവ് നൽകുന്നതിന് വേണ്ടി നമുക്ക് ഈ ഒരു റെമഡി ഉപയോഗിക്കാവുന്നതാണ്. അത്രയേറെ നല്ലൊരു റിസൾട്ട് നൽകുന്ന റെമഡിയാണ് ഇത്. അത്തരത്തിൽ പൂക്കൾ നല്ലവണ്ണം ഉണ്ടാകുന്നതിനുവേണ്ടി ഇവിടെ എടുത്തിട്ടുള്ളത് അല്പം നിലക്കടലയാണ്.

വറക്കാത്ത കപ്പലണ്ടി ആണ് ഇത്. ഇത് ഉപയോഗിച്ചിട്ടാണ് നാം പൂക്കൾ നല്ലവണ്ണം വിരിയുന്നതിനു വേണ്ടിയിട്ടുള്ള റെമഡി തയ്യാറാക്കുന്നത്. ഇതിനായി ഒരുപിടി നിലക്കടല അല്പം വെള്ളത്തിൽ ഒരു ദിവസം മുഴുവൻ കുതിർത്തു വയ്ക്കുകയാണ് വേണ്ടത്. ഇതിലേക്ക് അല്പം ശർക്കര കൂടി ചേർത്തു കൊടുക്കേണ്ടതാണ്.

പിന്നീട് ഈ ശർക്കരയും നിലക്കടലയും ഒരു ദിവസം കുതിർത്തു വച്ചതിനുശേഷം നമുക്ക് അരച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ നല്ലവണ്ണം പേസ്റ്റായി അരച്ചെടുത്തുകഴിഞ്ഞാൽ നമ്മുടെ മാജിക്കൽ ഫെർട്ടിലൈസർ റെഡിയായി കഴിഞ്ഞു. പിന്നീട് ഒരു അരിപ്പ വെച്ച് ഇത് നല്ലവണ്ണം വെള്ളം ഒഴിച്ച് അരിച്ചെടുക്കേണ്ടതാണ്. ഇതിന്റെ കൊറ്റം നമുക്ക് കമ്പോസ്റ്റിലും മറ്റും ഉപയോഗിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.