ഇത്രയും രുചികരമായിട്ടുള്ള പരിപ്പുകറി ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല ഇനിയെങ്കിലും ഇതാരും കാണാതിരിക്കല്ലേ.

നാം ഓരോരുത്തരും ചോറിനൊപ്പം പലതരത്തിലുള്ള കറികളാണ് കഴിക്കാറുള്ളത്. വെജിറ്റബിൾ കറിയും നോൺ വെജിറ്റബിൾ കറിയും എല്ലാം നാം വീടുകളിൽ തയ്യാറാക്കി കഴിക്കാറുണ്ട്. അത്തരത്തിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു പരിപ്പ് കറി റെസിപ്പിയാണ് ഇതിൽ കാണുന്നത്. സാധാരണ പരിപ്പ് കറി വയ്ക്കുന്നതിനേക്കാൾ വളരെയധികം വ്യത്യസ്തമായിട്ടാണ് ഇതിൽ കാണുന്നത്.

അത്തരത്തിൽ പരിപ്പ് കറി ഉണ്ടാക്കുന്നതിനുവേണ്ടി പരിപ്പിനൊപ്പം അല്പം ചെറുപയർ കൂടി ആവശ്യമായി വരുന്നു. ചെറുപയർ ഇല്ലെങ്കിൽ വൻപയറും ഇതിനുവേണ്ടി എടുക്കാവുന്നതാണ്. ചെറുപയർ എടുക്കുമ്പോൾ അത് തലേദിവസം വെള്ളത്തിലിട്ടു വയ്ക്കാൻ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ മാത്രമേ അത് പരിപ്പിനൊപ്പം പെട്ടെന്ന് തന്നെ വെന്തു കിട്ടുകയുള്ളൂ. പിന്നീട് പരിപ്പും ചെറുപയറും നല്ലവണ്ണം കഴുകി അല്പം.

വെള്ളം ഒഴിച്ച് കുക്കറിൽ വേവിക്കാൻ വയ്ക്കാവുന്നതാണ്. നല്ലവണ്ണം ഉടഞ്ഞു വെന്തു കിട്ടേണ്ടതിനാൽ തന്നെ വേവിക്കാൻ വയ്ക്കുമ്പോൾ ഉപ്പിട്ട് കൊടുക്കരുത്. പിന്നീട് ഇത് നല്ലവണ്ണം വെന്തു വന്നതിനു ശേഷം ഒരു പാൻ വെച്ച് ഇതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് കടുകും ജീരകവും പൊട്ടിക്കാവുന്നതാണ്. ഇത് രണ്ടും പൊട്ടി വരുമ്പോൾ ഇതിലേക്ക് അല്പം കറിവേപ്പിലയും.

വറ്റൽ മുളകും ഇട്ട് നല്ലവണ്ണം മൂപ്പിച്ചതിനുശേഷം സവാള ചെറുതായി അരിഞ്ഞത് ഇട്ടുകൊടുക്കാവുന്നതാണ്. സവാളയും നല്ലവണ്ണം മൂത്ത് വരുമ്പോൾ ഇതിലേക്ക് അല്പം മഞ്ഞൾപൊടി ഇട്ടുകൊടുക്കാവുന്നതാണ്. പിന്നീട് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ഒരു തക്കാളിയും ഇതിലേക്ക് ചേർത്ത് നല്ലവണ്ണം മൂപ്പിച്ച് എടുക്കേണ്ടതാണ്. ഇത് മൂത്ത് വരുമ്പോൾ ഇതിലേക്ക് അല്പം മുളകുപൊടി ചേർക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.