കുട്ടികളും മുതിർന്നവരും ഏറെ ഇഷ്ടപ്പെടുന്ന ഒരു മത്സ്യമാണ് ചെമ്മീൻ. കാണാനും കഴിക്കാനും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ചെമ്മീൻ. ഈ ചെമ്മീൻ വച്ച് ഒട്ടനവധി വിഭവങ്ങൾ നമുക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ്. അത്തരത്തിൽ ചെമ്മീൻ വെച്ചിട്ടുള്ള നാടൻതേങ്ങ അരച്ചാ ചെമ്മീൻ കറി റെസിപ്പി ആണ് ഇതിൽ കാണുന്നത്. തികച്ചും വ്യത്യസ്തമായിട്ടുള്ള ഒരു റെസിപ്പി ആണ് ഇത്.
ഈയൊരു കറി മതി ചോറിനും ചപ്പാത്തിക്കും പൊറോട്ടക്കും. അത്തരത്തിൽ ചെമ്മീൻ കറി ഉണ്ടാക്കുന്നതിനുവേണ്ടി ഏറ്റവുമാദ്യം ചെമ്മീന്റെ തോട് കളഞ്ഞ് നല്ലവണ്ണം കഴുകി വൃത്തിയാക്കി എടുക്കേണ്ടതാണ്. പിന്നീട് ആവശ്യത്തിന് നാളികേരം എടുത്ത് അതിലേക്ക് രണ്ട് ചുവന്നുള്ളി ചേർത്തുകൊണ്ട് നല്ലവണ്ണം പേസ്റ്റ് പോലെ അരച്ചെടുക്കേണ്ടതാണ്. അതിനുശേഷം ഒരു മൺചട്ടി വെച്ച് അതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് ഉലുവ പൊട്ടിക്കാവുന്നതാണ്.
ഉലുവ പൊട്ടിയതിനുശേഷം ചുവന്നുള്ളി അരിഞ്ഞതും വെളുത്തുള്ളി ഇഞ്ചി ചതച്ചതും പച്ചമുളക് കീറിയതും തലയും കൂടി ചേർത്ത് നല്ലവണ്ണം മൂപ്പിക്കേണ്ടതാണ്. ഇത് നല്ലവണ്ണം മൂത്ത് വരുമ്പോൾ നമുക്ക് പൊടികൾ ഇട്ടു കൊടുക്കാവുന്നതാണ്. മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി പെരുംജീരകപ്പൊടി എന്നിവ ചേർത്ത് നല്ലവണ്ണം മൂത്ത് വരുമ്പോൾ അതിലേക്ക് ഒരു തക്കാളി അരിഞ്ഞത് ചേർത്ത് കൊടുത്ത് വഴറ്റേണ്ടതാണ്.
ഇത് നല്ലവണ്ണം മൂത്തു വരുമ്പോൾ അതിലേക്ക് ഒരു ചെറുനാരങ്ങയുടെ വലിപ്പം ഉള്ള വാളൻപുളി എടുത്ത് വെള്ളത്തിൽ നല്ലവണ്ണം മിക്സ് ചെയ്ത് ഇതിലേക്ക് ഒഴിച്ചു കൊടുത്തു തിളപ്പിക്കേണ്ടതാണ്. ഇത് തിളച്ചു വരുമ്പോൾ ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുത്തുകൊണ്ട് ചെമ്മീൻ ഇട്ടുകൊടുത്ത് വേവിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.