ഏറെ ഗുണകണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ് ചെറുനാരങ്ങ. വിറ്റാമിൻ സിട്രിക് ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ള ഒരു പദാർത്ഥം തന്നെയാണ് ഇത്. ഇതിന്റെ ഉപയോഗം ശരീരത്തിൽ ഉണ്ടാകുന്ന ഒട്ടനവധി പ്രശ്നങ്ങളെ ഇല്ലായ്മ ചെയ്യാൻ നമ്മെ സഹായിക്കുന്നു. വിറ്റാമിനുകളും ആന്റിഓക്സൈഡുകളും ഫൈബറുകളും മിനറൽസും ഇതിൽ അടങ്ങിയിട്ടുണ്ട്.
കൂടാതെ ചെറുനാരങ്ങ നല്ലൊരു ബ്ലീച്ചിങ് കണ്ടന്റ് കൂടിയാണ്. ഇത് നമ്മുടെ ചർമ്മത്ത് ഉണ്ടാകുന്ന അഴുക്കുകളെ നീക്കുന്നതോടൊപ്പം തന്നെ മറ്റു പല ധർമ്മങ്ങളും നിർവഹിക്കുന്നു. ഈ ചെറുനാരങ്ങ നിത്യജീവിതത്തിൽ ദാഹശമനത്തിനു വേണ്ടിയാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ചെറുനാരങ്ങയുടെ നീര് എടുത്തതിനുശേഷം അതിന്റെ തൊലി വലിച്ചെറിഞ്ഞു കളയാറാണ് പതിവ്.
അതോടൊപ്പം തന്നെ ഉണങ്ങിയ ചെറുനാരങ്ങയും നാം ഉപേക്ഷിച്ചു കളയാറാണ് ചെയ്യുന്നത്. എന്നാൽ വെറുതെ കളയുന്ന ചെറുനാരങ്ങയുടെ തോലും ഉണങ്ങിയ ചെറുനാരങ്ങയും ഉപയോഗിച്ചുകൊണ്ട് നമുക്കൊരു സൂപ്പർ സൊല്യൂഷൻ ഉണ്ടാക്കാവുന്നതാണ്. നമ്മുടെ അടുക്കളയിലെ പാത്രങ്ങൾ മറ്റും പൂർണമായും ക്ലീൻ ചെയ്യുന്നതിന് അനിവാര്യമായിട്ടുള്ള ഒരു ലിക്വിഡ് ഇതുവഴി നമുക്ക് ഉണ്ടാക്കിയെടുക്കാം. അതിനായി ഉണങ്ങിയ നാരങ്ങയും നാരങ്ങയുടെ തോലും.
ഒപ്പം നല്ല നാല് നാരങ്ങയും ചെറിയ കഷ്ടങ്ങളായി മുറിച്ചു അല്പം വെള്ളത്തിലിട്ട് വേവിച്ചെടുക്കാവുന്നതാണ്. ഈ വെള്ളത്തിലേക്ക് ഒരുപിടി കല്ലുപ്പും കൂടി ചേർത്ത് നല്ലവണ്ണം വേവിച്ചെടുക്കേണ്ടതാണ്. പിന്നീട് ഇത് മിക്സിയിൽ അടിച്ചു അരിച്ചെടുക്കേണ്ടതാണ്. അതിനുശേഷം അല്പം വെള്ളം കൂടി ഒഴിച്ച് ഇതിലേക്ക് ഒരു ഗ്ലാസ് വിനാഗിരി കൂടി ചേർക്കേണ്ടതാണ്. അതിനുശേഷം ഏതെങ്കിലും പാത്രം കഴുകുന്ന ഒരു ലിക്വിഡ് അതിൽ ഒഴിച്ചു കൊടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.