വാസ്തുശാസ്ത്രപ്രകാരം ഏതൊരു വീട് പണിയുന്നതിനും വീട്ടിലെ വസ്തുക്കൾ വയ്ക്കുന്നതിനും യഥാർത്ഥ സ്ഥാനമുണ്ട്. അത്തരം സ്ഥാനങ്ങൾ ശ്രദ്ധിച്ചുകൊണ്ട് നാം മുന്നോട്ട് പോകുകയാണെങ്കിൽ അത് നമുക്കും നമ്മുടെ കുടുംബത്തിനും ഒരുപോലെ ഗുണകരമാണ്. അത്തരത്തിൽ ഏറെ പ്രധാനപ്പെട്ട സ്ഥാനമാണ് വീടുകളിലെ ഘടികാരങ്ങൾക്ക് ഉള്ളത്. ഇത്തരത്തിൽ ഘടികാരങ്ങൾ വീടുകളിൽ സ്ഥാപിക്കുമ്പോൾ വാസ്തു ശാസ്ത്രപരമായിട്ടുള്ള സ്ഥാനങ്ങൾ ശരിയായ വിധം അറിഞ്ഞുകൊണ്ടുവേണം സ്ഥാപിക്കാൻ.
അല്ലാത്തപക്ഷം അത് ദോഷഫലങ്ങളാണ് നാം ഏവർക്കും കൊണ്ടു വരുന്നത്. നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നതിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒരു വസ്തുവാണ് ഘടികാരം. അതിനാൽ തന്നെ നമ്മുടെ വീടുകളിൽ നിർബന്ധമായും ഉണ്ടാകേണ്ട ഒന്ന് തന്നെയാണ് ഇത്. നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് ആയ സമയO യഥാവിതം നിർണയിക്കാൻ അനുയോജ്യമായിട്ടുള്ള ഒരു ഘടകമാണ് ക്ലോക്ക്. കൃത്യമായി സമയം ജീവിതത്തിൽ ഉപയോഗപ്പെടുത്തുന്നതിന്.
നമ്മെ ഏറെ സഹായിക്കുന്ന ഒന്നു തന്നെയാണ് ഈ ക്ലോക്കുകൾ. അതിനാൽ തന്നെ ഇവ പവിത്രമായി തന്നെ സൂക്ഷിക്കപ്പെടേണ്ട ഒന്ന് തന്നെയാണ്. അതുകൊണ്ടുതന്നെ നാമോരോരുത്തരും നമ്മുടെ വീടുകളിൽ എപ്പോഴും വൃത്തിയായി തന്നെ സൂക്ഷിക്കേണ്ടതാണ്. കൂടാതെ ക്ലോക്കുകളുടെ ചില്ലുകൾക്ക് ചിന്നലുകളോ പൊട്ടലുകളോ ഉണ്ടായിട്ടുണ്ടെങ്കിൽ അവ പെട്ടെന്ന് തന്നെ മാറ്റാൻ നാം ഓരോരുത്തരും.
ശ്രമിക്കേണ്ടതുമാണ്. ഇത് നമ്മുടെ ജീവിതത്തിൽ നെഗറ്റീവ് ഊർജ്ജങ്ങൾ വന്നു നിറയുന്നതിന് കാരണമാകും. അതുപോലെ തന്നെ റൂമുകളിൽ നാം ക്ലോക്കുകൾ സ്ഥാപിക്കുകയാണെങ്കിൽ അവിടെ കിടന്നുറങ്ങുന്നവർക്ക് റിഫ്ലക്ഷൻ വരാത്ത രീതിയിൽ അവ വയ്ക്കാൻ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ പ്രവർത്തിക്കാത്ത ക്ലോക്കുകൾ യാതൊരു കാരണവശാലും നമ്മുടെ വീടുകളിൽ വയ്ക്കാൻ പാടില്ല. ഇത് ഗുണത്തേക്കാൾ ഏറെ ഇരട്ടി ദോഷമാണ് നമ്മളിൽ ഉണ്ടാക്കുക. തുടർന്ന് വീഡിയോ കാണുക.