പലതരത്തിലുള്ള അവയവങ്ങളുടെ പ്രവർത്തനങ്ങൾ ഒരുമിക്കുമ്പോഴാണ് നമ്മുടെ ജീവിതം ആരോഗ്യപ്രദമാകുന്നത്. അതിനാൽ തന്നെ ഓരോ അവയവങ്ങൾക്കും അതിന്റേതായ പ്രാധാന്യമാണ് നമ്മുടെ ശരീരത്തുള്ളത്. അത്തരത്തിൽ നമ്മുടെ ശരീരത്തിന് ഒഴിച്ചുകൂടാൻ ആകാത്ത ഒരു അവയവമാണ് നമ്മുടെ കണ്ണുകൾ. നമ്മുടെ ചുറ്റുപാടും വീക്ഷിക്കുന്നത് ഈ കണ്ണുകളിലൂടെയാണ്. അതിനാൽ തന്നെ കണ്ണുകളെ എപ്പോഴും രോഗ രഹിതമാക്കി നിർത്തേണ്ടത് നമുക്ക് ഏറെ അത്യാവശ്യമാണ്.
കണ്ണുകൾ നൽകുന്ന ഈ കാഴ്ചയെ സംരക്ഷിക്കുന്നതിന് അനുയോജ്യമായിട്ടുള്ള ഭക്ഷ്യ പദാർത്ഥങ്ങളും മറ്റും നാമോരോരുത്തരും പിന്തുടരേണ്ടതാണ്. പ്രായമാകുമ്പോൾ എല്ലാ രോഗങ്ങളും നമ്മളിലേക്ക് കടന്നുവരുന്നതു പോലെ നേത്ര രോഗങ്ങളും കടന്നുവരാം. ഇത്തരത്തിൽ പ്രായാധിക്യം മൂലം ഉണ്ടാകുന്ന നേത്രരോഗമാണ് തിമിരം. കണ്ണിന്റെ കാഴ്ച മങ്ങുന്ന ഒരു അവസ്ഥയാണ് ഇത്. പ്രായാധിക്യം മൂലമാണ് ഇത് വരുന്നതെങ്കിലും ഇന്ന് ചില ചെറുപ്പക്കാരിലും ഇത്തരത്തിലുള്ള രോഗങ്ങൾ സർവ്വസാധാരണമായി തന്നെ കാണുന്നു.
പ്രായാധിക്യത്തെ പോലെതന്നെ കണ്ണിനുണ്ടാകുന്ന അണുബാധകൾ ദീർഘകാലം സ്റ്റിറോയ്ഡുകൾ ഉപയോഗിക്കുന്നത് കണ്ണിനുണ്ടാക്കുന്ന ക്ഷതങ്ങൾ എല്ലാം തിമിരത്തിന്റെ കാരണങ്ങളാണ്. ഇത്തരത്തിൽ തിമിരം കണ്ണുകളെ ബാധിക്കുകയാണെങ്കിൽ പുക പോലെ ഉണ്ടാകുന്ന കാഴ്ചയാണ് ഉണ്ടായിരിക്കുക. എന്തൊരു വസ്തുവും നോക്കുമ്പോൾ പുക മൂടിയിരിക്കുന്ന പോലെ തോന്നുന്ന ഒരു അവസ്ഥയാണ് ഇത്.
ദൂരക്കാഴ്ച മങ്ങി വരുന്നതായും അടുത്തുള്ള കാഴ്ചകൾ തെളിഞ്ഞു വരുന്നതായും തോന്നാം. പരിചയമുള്ള ഒരു വ്യക്തിയുടെ മുഖം ദൂരെ നിൽക്കുമ്പോൾ അവ്യക്തമാകുന്ന ഒരു അവസ്ഥയാണ് ഇത്. ഇത്തരത്തിൽ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ നമുക്ക് ഉറപ്പിക്കാനാകും. ഇത്തരത്തിൽ തിമിരത്തിനെ യഥാവിത ചികിത്സ എന്ന് പറയുന്നത് ഓപ്പറേഷൻ ആണ്. ഇന്നത്തെ കാലത്ത് പലതരത്തിലുള്ള ഓപ്പറേഷനുകളും ലേസർ ചികിത്സകളും ഉണ്ട്. തുടർന്ന് വീഡിയോ കാണുക.