സന്തോഷവും സമാധാനവും ദുഃഖവും ദുരിതവും എല്ലാം ഇടക്കലർന്നതാണ് ഓരോ മനുഷ്യ ജീവിതം. ഇടയ്ക്ക് സന്തോഷവും കുറച്ചു കഴിയുമ്പോൾ ദുഃഖവും ആണ് നമ്മുടെ ജീവിതത്തിൽ മാറിമാറി വരുന്നത്. ഉത്തരത്തിൽ ദുഃഖത്തിലും സന്തോഷത്തിലും നാം ഒരുപോലെ ചെയ്യേണ്ട ഒന്നാണ് പ്രാർത്ഥിക്കുക എന്നുള്ളത്. പ്രാർത്ഥന മാത്രമാണ് നമ്മെ ഏത് പ്രതിസന്ധി ഘട്ടങ്ങളിൽ നിന്നും കര കയറ്റുന്നത്.
സന്തോഷത്തിന്റെ കാലത്തായാലും ദുഃഖത്തിന്റെ കാലത്തായാലും ഒരുപോലെതന്നെ ഭഗവാനോട് പ്രാർത്ഥിക്കുകയാണ് വേണ്ടത്. എന്നാൽ ഇന്ന് ദുഃഖം ഉണ്ടാകുമ്പോൾ മാത്രമാണ് ഓരോരുത്തരും ദൈവത്തെ ഓർക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത്. അത്തരത്തിൽ നമ്മുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാനും സന്തോഷകരമായ നിമിഷങ്ങളെ വർധിപ്പിക്കുന്നതിനും ചെയ്യേണ്ട ഒരു ചെറിയ കാര്യത്തെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.
ഇത് ശ്രീകൃഷ്ണ ഭഗവാന്റെ ക്ഷേത്രത്തിൽ ദർശന നടത്തുക എന്നുള്ളതാണ്. തന്റെ ഭക്തരിൽ വളരെ പെട്ടെന്ന് തന്നെ പ്രസന്നനാകുന്ന ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ. അതിനാൽ തന്നെ ഏതൊരു പ്രതിസന്ധിഘട്ടങ്ങളിലും മറികടക്കാൻ ഭഗവാന്റെ അനുഗ്രഹം മാത്രം മതി. അതിനാൽ തന്നെ മാസത്തിൽ ഒരിക്കലെങ്കിലും ശ്രീകൃഷ്ണ ഭഗവാൻ ക്ഷേത്രദർശനം നടത്തുന്നത് അനിവാര്യമാണ്. അതുപോലെ തന്നെ ഭഗവാന്റെ നാമങ്ങൾ നിത്യവും രണ്ടുനേരം വിളക്ക് തെളിയിച്ചുകൊണ്ട് ഉരുവിടാൻ ശ്രമിക്കേണ്ടതാണ്.
കൂടാതെ ഭഗവാന്റെ ദീപാരാധന തൊഴുകയും വേണം. അത്തരത്തിൽ ഭഗവാന്റെ സാന്നിധ്യത്തിൽ അല്പനേരം നാം ചെലവഴിക്കുകയാണ് വേണ്ടത്. അതിനാൽ തന്നെ ധൃതിപിടിച്ച് ക്ഷേത്രദർശനം നടത്തി പോരാതെ ഭഗവാനെ കണ്ടുകൊണ്ട് ഭഗവാന്റെ പക്കൽ അൽപനേരം ഇരുന്ന് പ്രാർത്ഥിച്ചിട്ട് വേണം മടങ്ങാൻ. തുടർന്ന് വീഡിയോ കാണുക.