നിലവിളക്ക് പുത്തനാക്കാൻ ഉരച്ച് സമയ കളയേണ്ടതില്ല. ഇതൊരു കാരണവശാലും ആരും തിരിച്ചറിയാതെ പോകല്ലേ.

നമ്മുടെ ഓരോരുത്തരുടെയും സംസ്കാരത്തിന്റെ ഒരു ഭാഗമാണ് നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുക എന്നുള്ളത്. ഏതൊരു ശുഭകാര്യത്തിനു മുൻപും നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുന്നതും അതുപോലെ തന്നെ ഈശ്വര ഭക്തിക്കും നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കാറുണ്ട്. ഇത്തരത്തിൽ വീടുകളിൽ ദിവസവും നിലവിളക്ക് കത്തിക്കുന്നവരും ഉണ്ട്. ഇത്തരത്തിൽ നിലവിളക്ക് കത്തിച്ചു കഴിയുമ്പോൾ അതിൽ കറയും ക്ലാവും എണ്ണയും എല്ലാം പറ്റി പിടിക്കാറുണ്ട്.

ഇവ വൃത്തിയാക്കുന്നതിനുവേണ്ടി നാമോരോരുത്തരും സ്ക്രബ്ബറകൾ ഉപയോഗിച്ച് നല്ലവണ്ണം ഉരച്ചു കഴുകി എടുക്കാറാണ് പതിവ്. എന്നാൽ എത്ര തന്നെ ഉരച്ചാലും അതിലെ കറകൾ അങ്ങനെ തന്നെ പോകാതെ നിൽക്കുന്നതായി കാണാൻ കഴിയുന്നതാണ്. എന്നാൽ നമ്മുടെ വീടുകളിൽ നാം ദിവസവും ഉപയോഗിക്കുന്ന ഒരു പദാർത്ഥം നിലവിളക്കിൽ തേച്ചുപിടിപ്പിക്കുകയാണെങ്കിൽ.

വളരെ പെട്ടെന്ന് തന്നെ അതിലെ കറകളും ക്ലാവുകളും എല്ലാം മാറി കിട്ടുന്നു. അത്രയേറെ എഫക്റ്റീവ് ആയിട്ടുള്ള ഒരു ടിപ്പാണ് ഇതിൽ കാണുന്നത്. ഇതിനായി ആവശ്യമായി വരുന്നത് തക്കാളിയാണ്. വളരെയധികം ഗുണകരമായിട്ടുള്ള ഒരു പദാർത്ഥമാണ് തക്കാളി. പൊട്ടിയതോ ചീഞ്ഞതോ മായിട്ടുള്ള തക്കാളി ഇതിനായി നമുക്ക് ഉപയോഗിക്കാവുന്നതാണ്.

ഇത് മിക്സിയുടെ ജാറിൽ ഇട്ട് അതിലേക്ക് രണ്ടു സ്പൂൺ ബേക്കിംഗ് സോഡയും ഒരു സ്പൂൺ വിനാഗിരിയും ചേർത്ത് നല്ലവണ്ണം അരച്ചെടുക്കുകയാണ് വേണ്ടത്. ബേക്കിംഗ് സോഡ നല്ലൊരു ബ്ലീച്ചിങ് കണ്ടന്റ് ആണ്. അതിനാൽ തന്നെ ഈ ഒരു മിശ്രിതം നിലവിളക്കുകളിൽ തേച്ചുപിടിപ്പിക്കുമ്പോൾ തന്നെ അതിൽ നിന്ന് അഴുക്കുകളും എണ്ണക്കറകളും എല്ലാം വിട്ടുപോരുന്നതായി കാണാൻ സാധിക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.