വെയിലത്ത് വയ്ക്കാതെ കിടിലം ടേസ്റ്റിൽ ഉണക്കമീൻ ഉണ്ടാക്കാം. ഇതാരും അറിയാതെ പോകരുതേ.

നാം ഏവരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഉണക്കമീൻ. പച്ച മീൻ കഴിക്കുന്നതിനേക്കാളും സ്വാദാണ് ഉണക്കമീൻ വറുത്തു കഴിക്കുന്നത്. അതിനാൽ തന്നെ വിപണിയിൽ നിന്ന് ധാരാളമായി തന്നെ ഉണക്കമീൻ വാങ്ങിക്കാൻ കിട്ടുന്നു. എന്നാൽ ഇത്തരത്തിൽ ഉണക്കമീൻ വാങ്ങിക്കുമ്പോൾ അത് പലപ്പോഴും വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഉണ്ടാക്കി വരുന്നതായിരിക്കും. അതിനാൽ തന്നെ വിശ്വസിച്ചു കഴിക്കാനും സാധിക്കുകയില്ല. അതിനാൽ തന്നെ ഉണക്കമീൻ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്.

   

സാധാരണ നാം ഓരോരുത്തരും ഉണക്കമീൻ ഉണ്ടാക്കിയെടുക്കുന്നത് ഉപ്പുനിറച്ച് വെയിലത്ത് വെച്ച് ഉണക്കിയാണ്. എന്നാൽ അതിൽ നിന്നും വളരെ വ്യത്യസ്തമായി നമുക്ക് ഒരു വെയിലും കൊള്ളാതെ തന്നെ ഉണക്കമീൻ ഉണ്ടാക്കിയെടുക്കാവുന്നതാണ്. അത്തരത്തിൽ ഫ്രിഡ്ജിൽ ഉണക്കമീൻ ഉണ്ടാക്കുന്നതാണ് ഇതിൽ കാണുന്നത്. അത്തരത്തിൽ ഏത് മീൻ വേണമെങ്കിലും ഉണക്കിയെടുക്കാവുന്നതാണ്.

ഉണക്കമീൻ ഉണ്ടാക്കുന്നതിനു മുൻപായി മീൻ നല്ലവണ്ണം കഴുകി അതിനുള്ള കുടലും മറ്റും നീക്കം ചെയ്യേണ്ടതാണ്. അതിനുശേഷം അതിന്റെ വയറിലും പുറത്തും നല്ലവണ്ണം ഉപ്പിട്ട് കൊടുക്കേണ്ടതാണ്. പിന്നീട് ഇത് ഫ്രിഡ്ജിലേക്ക് വയ്ക്കുന്നതിനു വേണ്ടിയിട്ടുള്ള ഒരു എയർ കടക്കാത്ത ഡപ്പിയെടുത്ത് അതിലേക്ക് അല്പം ഉപ്പിട്ട് അതിന് മുകളിൽ മീൻ ഓരോന്നായി വച്ച് കൊടുത്തു അതിനുമുകളിൽ വീണ്ടും ഉപ്പിട്ട് വയ്ക്കേണ്ടതാണ്.

ഇത്തരത്തിൽ നല്ലവണ്ണം ഉപ്പിട്ട് വെച്ചാൽ മാത്രമേ മീൻ കേടുകൂടാതെ ദീർഘനാൾ ഇരിക്കുകയുള്ളൂ. അതിനുശേഷം ഫ്രിഡ്ജിൽ വെച്ച് രണ്ടു ദിവസം കഴിയുമ്പോൾ അതിലെ വെള്ളം ഊറ്റി കളയേണ്ടതാണ്. പിന്നീട് വീണ്ടും അത് അടച്ചുവെച്ച് എട്ടു ദിവസം കഴിയുമ്പോൾ കടയിൽ നിന്ന് വാങ്ങിക്കുന്നതിനേക്കാൾ നല്ലൊരു ഉണക്കമീൻ കിട്ടുo. തുടർന്ന് വീഡിയോ കാണുക.