ഒരുത്തരി വെയിൽ കൊള്ളാതെ ഉണക്കമീൻ എളുപ്പത്തിൽ ഉണ്ടാക്കാം. ഇതാരും നിസ്സാരമായി കാണല്ലേ…| Dry fish making tips

Dry fish making tips : നാം ഓരോരുത്തരും ഇഷ്ടപ്പെടുന്ന ഒന്നാണ് മത്സ്യം. ചെറുതും വലുതുമായ ഒത്തിരി മീനുകൾ നാം ഓരോരുത്തരും വീടുകളിൽ കറിവെച്ച് കഴിക്കാറുണ്ട്. ചില സമയങ്ങളിൽ നാം ഉണക്കമീനും വാങ്ങി ഉപയോഗിക്കാറുണ്ട്. മീൻ പച്ച ആയാലും ഉണങ്ങിയതായാലും നാമോരോരുത്തരും ഒരുപോലെ തന്നെ ഇഷ്ടപ്പെടുന്നതാണ്. കുറച്ചധികം മീൻ കിട്ടുകയാണെങ്കിൽ നാം ഓരോരുത്തരും വെയിലത്ത് വെച്ച് മീൻ ഉണക്കി എടുക്കാറുണ്ട്. അല്ലെങ്കിൽ കടയിൽ നിന്ന് ഉണക്കമീൻ വാങ്ങിച്ചു കഴിക്കാറുണ്ട്.

ഇത്തരത്തിൽ ഉണക്കമീൻ കടയിൽ നിന്ന് വാങ്ങിച്ചു കഴിക്കുമ്പോൾ നമുക്ക് വിശ്വസിച്ച് കഴിക്കാൻ സാധിക്കുന്നില്ല. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ആയിരിക്കാം അവ ഉണ്ടാക്കിയെടുക്കുന്നത്. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും വീട്ടിൽ തന്നെയാണ് ഉണക്കമീൻ ഇന്ന് ഉണ്ടാക്കി കഴിക്കുന്നത്. എന്നാൽ വീട്ടിൽ ഉണ്ടാക്കുമ്പോൾ വെയിൽ കൊണ്ട് വെയിലത്ത് ഉണക്കേണ്ട അവസ്ഥയാണ് ഉള്ളത്.

എന്നാൽ ഇനി ഉണക്കമീൻ ഉണ്ടാക്കാൻ ഒരു വെയിലും കൊള്ളേണ്ട ആവശ്യമില്ല. നമ്മുടെ വീട്ടിലുള്ള ഫ്രിഡ്ജിൽ വച്ചുതന്നെ നമുക്ക് ഉണക്കമീൻ നല്ല അത്യുഗ്രൻ ടേസ്റ്റ്റിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ്. അതിനായി ഏറ്റവുമാദ്യം ചെയ്യേണ്ടത് മീൻ ആവശ്യം ഉള്ള വലുപ്പത്തിൽ നുറുക്കി നല്ലവണ്ണം കഴുകി വൃത്തിയാക്കി എടുക്കേണ്ടതാണ്. പിന്നീട് വൃത്തിയാക്കിയ മീൻ.

ഒരു പരന്ന പാത്രത്തിൽ അല്പം ഉപ്പിട്ട് അതിലേക്ക് മീൻ വെച്ച് അതിനുമുകളിൽ വീണ്ടും ഉപ്പിട്ട് എന്നിങ്ങനെ സെറ്റ് ചെയ്യേണ്ടതാണ്. ഇത് ഒരു ദിവസം മാറ്റിവെക്കേണ്ടതാണ്. അതിനുശേഷം അതിലുള്ള വെള്ളവും മറ്റും ഊറ്റിക്കളഞ്ഞ് പിന്നീട് വീണ്ടും ഉപ്പിട്ട് മീനിട്ട് മുകളിൽ വീണ്ടും ഒപ്പിട്ട് അങ്ങനെ പാത്രത്തിലാക്കി ഫ്രിഡ്ജിൽ വയ്ക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.