ഹൈന്ദവ ആചാരപ്രകാരം ഏറെ പ്രസക്തിയുള്ള ഒന്നാണ് വിളക്ക് തെളിയിക്കുക എന്നത്. അതിനാൽ തന്നെ ഓരോ വീടുകളിലും നിലവിളക്ക് ഉണ്ടായിരിക്കുന്നതാണ്. ദേവീദേവന്മാരെ നമ്മുടെ വീടുകളിലേക്ക് ക്ഷണിക്കുന്നതിന് വേണ്ടിയാണ് നാമോരോരുത്തരും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കാറുള്ളത്. ഇത്തരത്തിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ ആ നിലവിളക്ക് എന്നും വൃത്തിയാക്കേണ്ടത് അനിവാര്യമാണ്. എന്നാൽ മാത്രമേ നാം ആഗ്രഹിക്കുന്നത് പോലെ ദേവി.
ദേവന്മാർ നമ്മുടെ വീടുകളിലേക്ക് കടന്നു വരികയുള്ളൂ. എന്നാൽ നാം ഒരു ദിവസം നിലവിളക്ക് തെളിയിച്ച് മറ്റൊരു ദിവസം എടുത്തു നോക്കുമ്പോൾ നിലവിളക്കിന് ചുറ്റും കരി പിടിച്ചിരിക്കുന്നതായി കാണാൻ സാധിക്കുന്നു. അത്തരത്തിൽ നാം വൃത്തിയാക്കുന്നതിന് വേണ്ടി പലപ്പോഴും വെള്ളത്തിൽ കഴുകുകയും ഉരയ്ക്കുകയും എല്ലാം ചെയ്യാറുണ്ട്. എന്നാൽ പലപ്പോഴും നിലവിളക്കിൽ പറ്റിപിടിച്ചിരിക്കുന്ന കറകളും കരിയും എല്ലാം പോകാറില്ല. അത്തരത്തിൽ കരിപിടിച്ച് കറ വന്നിരിക്കുന്ന.
നിലവിളക്കിനെ പൂർണമായും വൃത്തിയാക്കി നിലവിളക്ക് വെട്ടിത്തിളങ്ങുന്നതിനു വേണ്ടിയിട്ടുള്ള ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. ഒരു പൈസ പോലും ചെലവാക്കാതെ നമുക്ക് നമ്മുടെ വീടുകളിൽ വെച്ചുകൊണ്ട് തന്നെ നിലവിളക്ക് സൂപ്പറായി വൃത്തിയാക്കാവുന്ന ഒരു ടിപ്പാണ് ഇത്. ഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് നിലവിളക്ക്.
അതിന്റെ ഓരോ ഭാഗങ്ങളായി വേർതിരിച്ചെടുക്കുകയാണ്. പിന്നീട് അരി കഴുകി കിട്ടുന്ന അരിക്കാടി വെള്ളത്തിലേക്ക് ഈ നിലവിളക്കിന്റെ ഭാഗങ്ങൾ മുക്കി വയ്ക്കുകയാണ് വേണ്ടത്. ഇത്തരത്തിൽ ഒന്ന് രണ്ട് മണിക്കൂർ ഇത് മുക്കി വയ്ക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അഴക്കുകളും കറകളും എല്ലാം നീങ്ങുന്നതാണ്. തുടർന്ന് വീഡിയോ കാണുക.