പപ്പടം കഴിക്കുന്ന ശീലം ഉണ്ടോ… ദിവസം ഒന്നും രണ്ടും കഴിക്കുന്നവരാണോ… ഇത് അറിഞ്ഞിട്ടാണോ…| Is Pappadam Dangarous

ഒരുവിധം എല്ലാവരും വീട്ടിൽ ഉപയോഗിക്കുന്ന ഒന്നാണ് പപ്പടം. ചോറിന്റെ കറി ഉണ്ടെങ്കിൽ പപ്പടം കൂട്ടി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. എന്നാൽ നിങ്ങൾ പപ്പടം കഴിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ. ഇനി പപ്പടത്തിൽ ഉള്ള മായം വളരെ എളുപ്പത്തിൽ തന്നെ തിരിച്ചറിയാൻ സാധിക്കുന്നതാണ്. അതിനു സഹായിക്കുന്ന നല്ല ടിപ്പു ആണ് ഇവിടെ നിങ്ങൾമായി പങ്കുവെക്കുന്നത്.

മൂന്ന് തരത്തിലുള്ള പപ്പടം ആണ് ഇതിനായി എടുക്കുന്നത്. രണ്ട് വ്യത്യസ്ത തരത്തിലുള്ള പപ്പടം അതുപോലെ തന്നെ ലൂസ് ആയി വാങ്ങുന്ന പപ്പടം ഉപയോഗിച്ച് ചെയ്യാനുള്ള ഒന്നാണ് ഇത്. ആദ്യം തന്നെ ഒരുപോലെ ഒരു മൂന്ന് പാത്രം എടുക്കുക. പാത്രത്തിലേക്ക് വ്യത്യസ്ത കമ്പനിയുടെ പപ്പടം ഓരോന്നായി വെച്ച് കൊടുക്കുക. പിന്നീട് ഇത് ചെക്ക് ചെയ്യാനായി വെള്ളം ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് മൂന്നിലേക്കും ഒരു അളവിലെ ഒഴിച്ചുകൊടുക്കുക.

സാധാരണ വെള്ളം മതിയാകും. മൂന്ന് പാതിരി പോലെ അളവിൽ ഒഴിച്ചു കൊടുക്കുക ശേഷം വെയിറ്റ് ചെയ്യുക. ഒരു 10 മിനിറ്റ് കഴിഞ്ഞ് ഈ പപ്പടത്തിന് വരുന്ന മാറ്റം എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്. ഒരു 10 മിനിറ്റ് കഴിഞ്ഞ് ഒരു പപ്പടം എടുത്തു നോക്കുക. എടുക്കുമ്പോൾ കയ്യിൽ പിടിക്കാൻ കഴിയുന്നുണ്ട് വ്യത്യാസമൊന്നും അതിൽ കാണുന്നില്ല എങ്കിൽ അതിൽ നന്നായി മായം കലർത്തിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുക.

അതുപോലെതന്നെ നാടൻ പപ്പടം എടുത്ത് നോക്കാം. ഇത് കുറച്ചുകൂടി വലുതായി വരുന്നതാണ്. അതുപോലെതന്നെ ഇത് കൈകൊണ്ട് പിടിക്കുമ്പോൾ തന്നെ വിട്ടുപോകുന്നത് കാണാം. അതുകൊണ്ടുതന്നെ ഇതു ഉഴുന്ന് മാവ് ഉപയോഗിച്ച് തയ്യാറാക്കിയ പപ്പടം ആണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.