നാമോരോരുത്തലിലും എപ്പോൾ വേണമെങ്കിലും കയറിക്കൂടാവുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം. ജീവിതശൈലി രോഗങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന രോഗാവസ്ഥയാണ് ഇത്. പ്രായഭേദമന്യേ ഓരോരുത്തരിലും ഇത് കൂടി വരുന്നതായി കാണാൻ സാധിക്കുന്നു. ജീവിതത്തിൽ പലതരത്തിലുള്ള മാറ്റങ്ങൾ വന്നു കഴിഞ്ഞതിന്റെ ഭാഗമായി കഴിക്കുന്ന ഭക്ഷണവും ജീവിതരീതിയും എല്ലാം മാറിക്കഴിഞ്ഞു. ഇതുവഴി ധാരാളം ഷുഗറുകൾ നമ്മുടെ ശരീരത്തിൽ എത്തുകയും.
ശരീരത്തിലെ ഗ്ലൂക്കോസ് കണ്ടന്റ് കൂടി നിൽകുകയും ചെയ്യുന്നു. ഇത്തരമൊരു അവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. നമ്മുടെ ശരീരത്തിലെത്തുന്ന ഗ്ലൂക്കോസിനെ അലിയിപ്പിക്കുന്നതിന് വേണ്ടി ഇൻസുലിൻ എന്ന ഹോർമോൺ ഉണ്ട്. എന്നാൽ ക്രമാതീതമായി ഷുഗറുകൾ നമ്മുടെ ശരീരത്തിലേക്ക് എത്തുമ്പോൾ ഇൻസുലിനെ പ്രവർത്തിക്കാൻ സാധിക്കാതെ വരികയും അത്തരത്തിൽ ഷുഗർ കൂടി നിൽക്കുകയും ചെയ്യുന്നു. പ്രധാനമായും രണ്ടു വിധത്തിലാണ് ഷുഗർ ഉള്ളത്.
ടൈപ്പ് വൺ ടൈപ്പ് ടു എന്നിങ്ങനെയാണ് ഇവ. ടൈപ്പ് വൺ പ്രമേഹം എന്ന് പറയുന്നത് ജനിതകപരമായി കുട്ടികളിൽ ഉണ്ടാകുന്ന പ്രമേഹമാണ്. ഈയൊരു പ്രമേഹത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ശരീരത്തിൽ ഇല്ലാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. അതിനാൽ തന്നെ യാതൊരു കാരണവശാലും നമുക്ക് മറികടക്കാൻ സാധിക്കാത്ത ഒരു പ്രമേഹം കൂടിയാണ് ടൈപ്പ് വൺ പ്രമേഹം.
ടൈപ്പ് ടു പ്രമേഹം എന്ന് പറയുന്നത് ഇൻസുലിൻ മതിയായി ശരീരത്തിൽ ഉണ്ടെങ്കിലും അതിനെ അമിതമായ ഗ്ലൂക്കോസ് ഉള്ളതിനാൽ പ്രവർത്തിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയാണ്. ഇത്തരമൊരു അവസ്ഥയിൽ മരുന്നുകളെ പ്പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ഡയറ്റും എക്സസൈസും. തുടർന്ന് വീഡിയോ കാണുക.