ഇന്നത്തെ കാലത്ത് ജീവിതശൈലി രോഗങ്ങളിൽ തന്നെ ഏറെ മുൻപന്തിയിൽ നിൽക്കുന്ന രോഗങ്ങളാണ് തൈറോയ്ഡ് രോഗങ്ങൾ. തൈറോയ്ഡ് എന്ന് പറയുന്നത് ഒരു ഗ്രന്ഥിയാണ്. നമ്മുടെ ശരീരത്തിലെ ഒട്ടനവധി പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. നമ്മുടെ കഴുത്തിലെ താഴെയായി ബട്ടർഫ്ലൈ ഷേപ്പിലാണ് ഈഗ്രന്ഥി കാണാൻ സാധിക്കുന്നത്. നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഊർജ്ജം നൽകുന്നത് തൊട്ട് മെറ്റബോളിസത്തിന് സഹായിക്കുന്നത്.
വരെയുള്ള ഒട്ടനവധി പ്രവർത്തനങ്ങളാണ് ഈ ഗ്രന്ഥി കാഴ്ചവയ്ക്കുന്നത്. പ്രധാനമായും രണ്ട് ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഈ ഹോർമോണുകളിൽ ഏറ്റക്കുറവുകൾ ഉണ്ടാകുമ്പോൾ പലതരത്തിലുള്ള തൈറോയ്ഡ് രോഗങ്ങൾ ഉണ്ടാകുന്നു. തൈറോയ്ഡ് രോഗങ്ങളെ മറികടക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മരുന്നുകൾ ഇന്ന് ഉണ്ടെങ്കിലും ശരിയായിട്ടുള്ള ജീവിതശൈലി പിന്തുടർന്നാൽ മാത്രമേ ഇത്തരം രോഗങ്ങളിൽ നിന്ന് നമുക്ക് മുക്തി പ്രാപിക്കാൻ സാധിക്കുകയുള്ളൂ.
അത്തരത്തിൽ ഹൈപ്പോതൈറോയിഡിസം ഹൈപ്പർ തൈറോയിഡിസം ഗോയിറ്റർ എന്നിങ്ങനെ ഒട്ടനവധി രോഗങ്ങളാണ് തൈറോയ്ഡുമായി ബന്ധപ്പെട്ടിട്ടുള്ളത്. അതുപോലെ തന്നെ ഇന്നത്തെ കാലത്ത് കൂടി വരുന്ന ഒരു തൈറോയ്ഡ് രോഗമാണ് തൈറോയ്ഡിൽ ഒരു മുഴ കാണുകയും അത് ക്യാൻസർ ആയി രൂപപ്പെടുകയും ചെയ്യുന്നത്. ഇന്ന് നമ്മുടെ സമൂഹത്തിൽ കാണുന്ന.
തൈറോയ്ഡ് മുഴകളിൽ ഏറെ കൂടുതലും ക്യാൻസർ മുഴകളാണ്.FNAC എന്ന ഒരു ടെസ്റ്റിലൂടെയാണ് തൈറോയ്ഡ് മുഴകൾ ക്യാൻസർ മുഴകൾ ആണോ എന്ന് തിരിച്ചറിയുന്നത്. ഇത്തരത്തിൽ കാൻസർ മുഴകളാണ് തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ സർജറിയിലൂടെ അത് നീക്കം ചെയ്യുകയാണ് വേണ്ടത്. എന്നാൽ കഴുത്തിന് താഴെയായി കാണുന്ന തൈറോയ്ഡിൽ സർജറി ചെയ്യുമ്പോൾ പാടുകളില്ലാതെ സർജറി ചെയ്യാൻ സാധിക്കുമോ എന്നതാണ് മറ്റൊരു ചോദ്യം.