ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ സമൂഹത്തിൽ സർവ്വസാധാരണമായി കാണുന്ന ഒരു രോഗാവസ്ഥയാണ് ഹാർട്ട് ബ്ലോക്ക് സ്ട്രോക്ക് ഹാർട്ട് അറ്റാക്ക് എന്നിങ്ങനെയുള്ളവ. ആദ്യകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഇത്തരം രോഗങ്ങൾ ഇന്ന് ചെറുപ്പക്കാരിലും കുട്ടികളിലും കാണുന്നു എന്നുള്ളതാണ് സ്ഥിതിവിശേഷം. നമ്മുടെ രക്തക്കുഴലുകളുടെ വ്യാസം കുറഞ്ഞു വരുന്നതാണ് ഇത്തരം രോഗങ്ങളുടെ പ്രധാന കാരണം. നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങൾക്കും.
പ്രവർത്തിക്കണമെങ്കിൽ ശരിയായിട്ടുള്ള ഓക്സിജൻ ലഭിക്കണം. നാം മൂക്കിലൂടെ ശ്വസിച്ചു എടുക്കുന്ന ഈ ഓക്സിജൻ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തിക്കുന്നത് രക്തമാണ്. ഈ രക്തം രക്തക്കുഴലുകളിലൂടെ ഓരോ ശരീരഭാഗങ്ങളിലേക്കും ഓക്സിജനെ എത്തിക്കുകയാണ്. എന്നാൽ രക്തക്കുഴലിന്റെ വ്യാസം കുറഞ്ഞ വരുന്നതിന്റെ ഫലമായി ഓക്സിജൻ സപ്ലൈയുടെ അളവും കുറഞ്ഞു വരികയും.
അതുവഴി ഇത്തരത്തിലുള്ള രോഗങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു. രക്തക്കുഴലിന്റെ വ്യാസം ഇത്തരത്തിൽ കുറഞ്ഞു വരുന്നതിനെ പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. അവയിൽ ഇന്ന് ഏറ്റവുമധികം കാണുന്ന ഒരു കാരണമെന്നു പറയുന്നത് അടിഞ്ഞു കൂടുന്ന ചീത്ത കൊളസ്ട്രോൾ ആണ്. നമ്മുടെ രക്തക്കുഴലുകളിൽ ചീത്ത കൊളസ്ട്രോൾ അടിഞ്ഞു കൂടുന്നതിന് ഫലമായി അത് ബ്ലോക്കുകൾ സൃഷ്ടിക്കുകയും ഹാർട്ടറ്റാക്ക് സ്ട്രോക്ക് അവസ്ഥകൾ ഉണ്ടാക്കുകയും ചെയ്യുന്നു.
മറ്റൊരു കാരണം എന്ന് പറയുന്നത് കാൽസ്യം ഡെപ്പോസിറ്റ് ആണ്. അമിതമായി പ്രോട്ടീൻ പൗഡർ മറ്റും കഴിക്കുമ്പോൾ ഈ കാൽസ്യം നമ്മുടെ രക്തക്കുഴലുകളിൽ അടിഞ്ഞു കൂടുകയും ഇത്തരം ഒരു അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു. മറ്റൊന്ന് യൂറിക് ആസിഡ് ആണ്. കിഡ്നിക്ക് യൂറിക്കാസിഡ് അധികമാകുമ്പോൾ പുറന്തള്ളാൻ സാധിക്കാതെ വരുന്നതു വഴി ഇത് രക്തത്തിൽ അടിഞ്ഞുകൂടി ഇത്തരം അവസ്ഥകൾ ഉണ്ടാക്കുന്നു. തുടർന്ന് വീഡിയോ കാണുക.