Uric acid control food : നമ്മെ വളരെയധികം വേദനിപ്പിക്കുന്ന ഒരു രോഗാവസ്ഥയായി മാറി കഴിഞ്ഞിരിക്കുകയാണ് യൂറിക്കാസിഡ്. ധാരാളമായി പ്രോട്ടീനുകൾ അടങ്ങിയിട്ടുള്ള റെഡ് മീൽസ് പയർ വർഗ്ഗങ്ങൾ പ്രോട്ടീൻ പൗഡർ എന്നിങ്ങനെയുള്ളവ കഴിക്കുന്നതിന്റെ ഫലമായിട്ടാണ് യൂറിക്കാസിഡ് ശരീരത്തിൽ ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള പ്രോട്ടീനുകളുടെ ഒരു വേസ്റ്റ് പ്രൊഡക്റ്റാണ് യൂറിക്കാസിഡ്. ഇത് ശരീരത്തിന് ആവശ്യമുണ്ടെങ്കിലും അധികമായി കഴിഞ്ഞാൽ അമൃതം വിഷം എന്നുപറയുന്നതു പോലെ ഇതും ദോഷകരമാണ്.
ഇത് ശരീരത്തിൽ ക്രമാതീതമായി കൂടുമ്പോൾ മൂത്രത്തിലൂടെ കിഡ്നിക്ക് ഇതിനെ പുറന്തള്ളാൻ സാധിക്കാതെ വരികയും ഇത് രക്തത്തിലൂടെ പോയി ചെറിയ ജോയിന്റുകളിൽ വന്ന് അടിഞ്ഞു കൂടുന്നു, ഇത്തരത്തിൽ അടിഞ്ഞു കൂടുന്ന യൂറിക്കാസിഡ് അവിടെ ക്രിസ്റ്റൽ ഫോം ആവുകയും അത് അവിടുത്തെ വേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ആദ്യം ചെറിയ ജോയിന്റുകളിൽ അടിഞ്ഞു കൂടുന്ന യൂറിക് ആസിഡ് പിന്നീട് കാലിന്റെ മുട്ടുകളിലും മറ്റും അടിഞ്ഞുകൂടി സന്ധിവേദനകൾ രൂക്ഷമാക്കുന്നു.
ഇത്തരം ഒരു അവസ്ഥയിൽ നാം പലപ്പോഴും എല്ലാം ഒഴിവാക്കിക്കൊണ്ട് യൂറിക് ആസിഡ് മറികടക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ പലപ്പോഴും എന്തൊക്കെ ചെയ്താലും യൂറിക്കാസിഡ് കുറയാതെ തന്നെ ശരീരത്തിൽ നിൽക്കുന്നതായി കാണാൻ സാധിക്കുന്നു. ഇത് നമ്മെ ശാരീരിക പരമായും മാനസിക പരമായും ബുദ്ധിമുട്ടിക്കുന്ന ഒരു അവസ്ഥയാണ്. പലതരത്തിലുള്ള കാരണങ്ങളാണ് എന്തൊക്കെ ചെയ്തിട്ടും യൂറിക് ആസിഡ്.
ശരീരത്തിൽ കുറയാതെ തന്നെ നിൽക്കുന്നതിന് പിന്നിൽ ആയിട്ടുള്ളത്. അതിൽ ഒന്നാണ് അമിതമായിട്ടുള്ള പ്രമേഹം. ഇത്തരത്തിൽ അരിയാഹാരങ്ങളും മറ്റും അമിതമായി കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ അന്നജങ്ങൾ കൂടുകയും അത് ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാക്കുകയും അത് യൂറിക് ആസിഡ് മെറ്റബോളിസത്തെ തടയുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.