എല്ലാകാലത്തും വളരെ പെട്ടെന്ന് നമ്മെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് പനി. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയിൽ ഏറ്റക്കുറവ് വരുമ്പോഴാണ് പനി ഉണ്ടാവുന്നത്. പനിയോടൊപ്പം തന്നെ ചുമ ജലദോഷം കഫക്കെട്ട് എന്നിങ്ങനെയുള്ളവയും കാണാവുന്നതാണ്. എന്നാൽ പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് പനി വ്യാപകമായി തന്നെ കാണുന്നു. അതെന്റെ പ്രധാന കാരണം എന്ന് പറയുന്നത് പലതരത്തിലുള്ള വൈറസുകളും മനുഷ്യ ശരീരത്തിൽ കയറിക്കൂടുന്നു.
എന്നുള്ളതാണ്. വൈറസ് ബാക്ടീരിയൽ ഫംഗൽ എന്നിങ്ങനെയുള്ള ഇൻഫെക്ഷനുകൾ ശരീരത്തിൽ കയറിക്കൂടുകയാണെങ്കിൽ അത് പനി ആയിട്ട് പ്രകടമാകുന്നു. അത്തരത്തിലുള്ളവയാണ് ഡെങ്കിപ്പനി എലിപ്പനി ടൈഫോയിഡ് എന്നിങ്ങനെയുള്ളവ. സാധാരണ ഒരു പനിയാണെങ്കിൽ രണ്ടോ മൂന്നോ അല്ലെങ്കിൽ നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ അത് മാറിപ്പോകുന്നു. കൂടാതെ പനിയോടൊപ്പം ക്ഷീണം ജലദോഷം കഫക്കെട്ട് എന്നിങ്ങനെയുള്ള മറ്റു അസ്വസ്ഥതകളും ഉണ്ടാകുന്നു.
എന്നാൽ മറ്റ് ഏതെങ്കിലും വൈയറൽ ഫീവർ ആണ് എന്നുണ്ടെങ്കിൽ പനി യോടൊപ്പം തന്നെ മറ്റു പലലക്ഷണങ്ങളും കാണാവുന്നതാണ്. ഉദാഹരണത്തിന് ഡെങ്കിപ്പനി ആണ് എങ്കിൽ പനിയോടൊപ്പം ശരീരവേദന കണ്ണിനു ചുറ്റും വേദന ഓക്കാനം ഛർദി എന്നിവയും കാണാവുന്നതാണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഏറ്റവും ആദ്യം ചെയ്യേണ്ടത് ബ്ലഡ് ടെസ്റ്റ് ചെയ്യുക എന്നുള്ളതാണ്.
ബ്ലഡ് ഡസ്റ്റിലൂടെ തന്നെ നമ്മുടെ ശരീരത്തിലേക്ക് കയറി കൂടിയിട്ടുള്ള വൈറൽ ബാക്ടീരിയൽ ഫംഗൽ എന്നിങ്ങനെയുള്ള കാര്യങ്ങളെ പെട്ടെന്ന് തന്നെ തിരിച്ചറിയാൻ സാധിക്കുന്നു. ഇത്തരത്തിലുള്ള ബ്ലഡ് ടെസ്റ്റുകൾ ചെയ്യാതെ പനിയെ നിസ്സാരമായി കാണുകയാണെങ്കിൽ അത് നമ്മുടെ ലിവറിനെയും വൃക്കകളെയും മറ്റും വ്യാപിക്കുകയും നമ്മുടെ ജീവൻ തന്നെ നഷ്ടപ്പെടുന്നതിനെ കാരണം ആവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.