സോറിയാസിസിനെ ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ ആരും അറിയാതെ പോകല്ലേ…| Treat Psoriasis in Ayurveda

Treat Psoriasis in Ayurveda : പണ്ടുകാലം മുതലേ നമ്മുടെ ചർമ്മത്തെ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് സോറിയാസിസ്. നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ വേണ്ടുന്ന പ്രതിരോധ സംവിധാനം നമുക്കെതിരെ തന്നെ പ്രവർത്തിക്കുന്ന ഒരു അവസ്ഥയാണ് സോറിയാസിസ്. ഈ ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥ ഇന്ന് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ തന്നെ കാണുന്നു. വളരെയധികം മാനസിക വേദന നിറഞ്ഞ ഒരു രോഗാവസ്ഥ കൂടിയാണ് ഈ സോറിയാസിസ്.

ഇത് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു ചികിത്സിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അതിൽ നിന്ന് വിടുതൽ പ്രാപിക്കാൻ ആകും. അല്ലാത്തപക്ഷം ഇത് സങ്കീർണ്ണം ആകുകയും ദീർഘകാലം നീണ്ടുനിൽക്കുകയും ചെയ്യുന്നു. ഇത്തരം ഒരു അവസ്ഥയിൽ തൊലിപ്പുറത്ത് ചർമം പരുക്കനാവുകയും പിന്നീട് ചെതമ്പല് പോലെ ആ ചർമം പൊട്ടി പോരുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്.

ഇത് ചർമ്മത്തെ ബാധിക്കുന്നതുപോലെ തന്നെ തലയോട്ടിയിലുംഉണ്ടാകുന്നു. പൊതുവേ തലയോട്ടിയിൽ നിന്ന് പൊടികൾ പൊട്ടി വരുമ്പോൾ താരനാണെന്ന് നാം പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഇത്തരത്തിൽ ചർമ്മത്ത് സോറിയാസിസ് ബാധിക്കുകയാണെങ്കിൽ ചൊറിച്ചിൽ തൊലി കട്ടി കൂടുക തൊലി ചുവന്നിരിക്കുക ചതമ്പല് പോലെ പൊട്ടിപ്പോരുക എന്നിങ്ങനെ പല അസ്വസ്ഥതകളും ഉണ്ടാകുന്നു.

ഈയൊരു രോഗാവസ്ഥ ഉണ്ടാവുന്നത് ചിലവരിൽ പാരമ്പര്യപരമായിട്ടാണ്. അത്തരത്തിൽ പാരമ്പര്യ ഘടകം ഉള്ളവർക്ക് ചെറുപ്പത്തിൽ തന്നെ ഇതിനെ ലക്ഷണങ്ങൾ കാണാവുന്നതാണ്. കൂടാതെ അമിതമായിട്ടുള്ള മാനസിക സമ്മർദ്ദം ഉള്ളവരും ഇത് ഉണ്ടാകുന്നു. കൂടാതെ കാലാവസ്ഥയിലെ മാറ്റം അണുബാധ എന്നിങ്ങനെയുള്ള പല കാരണങ്ങളാലും ഇത് വരാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.