Women’s body pain : നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥയാണ് വേദനകൾ. അത്തരത്തിൽ ഒട്ടനവധി ശാരീരിക വേദനകൾ ആണ് നാമോരോരുത്തരും ദിനംപ്രതി നേരിട്ട് കൊണ്ടിരിക്കുന്നത്. തലവേദന നടുവേദന കഴുത്ത് വേദന വയറുവേദന എന്നിങ്ങനെ ഒട്ടനവധിയാണ് വേദനകളാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ശാരീരിക വേദനകൾ സ്ത്രീകളിലും പുരുഷന്മാരിലും കാണാമെങ്കിലും ഇത് ഏറ്റവും അധികമായി കാണുന്നത് സ്ത്രീകളിലാണ്.
പലതരത്തിലുള്ള അതികഠിനമായി സ്ഥിരമായി നിൽക്കുന്ന വേദനയും ഇടയ്ക്കിടെ വന്നു പോകുന്ന വേദനയും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ആണ് കാണുന്നത്. എന്നാൽ ഇതിന്റെ മറ്റൊരു വശം എന്നു പറയുന്നത് സ്ത്രീകളിൽ വേദന കാണുന്നുണ്ടെങ്കിലും പുരുഷന്മാർ ആണ് കൂടുതലായി ചികിത്സ തേടിയെത്തുന്നത്. ഇത്തരത്തിൽ പുരുഷന്മാര് അപേക്ഷിച്ച് സ്ത്രീകളിൽ ഏറ്റവും അധികം കാണുന്ന വേദനയാണ് മൈഗ്രൈൻ വേദന ഫൈബ്രമയോളജിയ എന്നിങ്ങനെയുള്ളവ.
അത്തരത്തിൽ സ്ത്രീകളിൽ പൊതുവേ പുരുഷന്മാരെക്കാൾ അധികമായി കാണുന്ന ചില രോഗങ്ങളെ കുറിച്ചാണ് ഇതിൽ കാണുന്നത്. അത്തരത്തിൽ ഒരു രോഗാവസ്ഥയാണ് മയോഫേഷ്യൽ പെയിൻ. സ്ത്രീകളിൽ അതികഠിനമായിട്ടുള്ള വേദന സൃഷ്ടിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ഇത് പേശി വേദനയാണ്. ഏതെങ്കിലും തരത്തിലുള്ള ജോലികൾ ചെയ്യുമ്പോൾ കഴുത്തിന് വേദന ഉണ്ടാവുകയും.
പിന്നീട് അത് കൈകളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. ഇത്തരം ഒരു അവസ്ഥയിൽ എക്സ്-റേയും സ്കാനിങ്ങും എടുക്കുന്നത് വഴി ഈ രോഗാവസ്ഥ തിരിച്ചറിയാൻ സാധിക്കുകയില്ല. കൂടുതൽ നേരം ജോലി ചെയ്യുന്നതിനെ ഫലമായോ എക്സസൈസുകൾ തീരെ ചെയ്യാത്തതിന്റെ ഫലമായോ എല്ലാമാണ് പേശികളിൽ വേദന ഉണ്ടാകുന്നത്. തുടർന്ന് വീഡിയോ കാണുക.