ഇന്നത്തെ സമൂഹം മാറ്റങ്ങൾടേതുപോലെ തന്നെ രോഗങ്ങളുടേതുമാണ്. അത്തരത്തിൽ ഒട്ടനവധി രോഗങ്ങൾ ആണ് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ തന്നെ കാണുന്നത്. അവയിൽ വളരെ നിസ്സാരമായി നാം തള്ളിക്കളയുന്ന ഒന്നാണ് കിതപ്പ്. ഒരിക്കലെങ്കിലും കിതപ്പ് അനുഭവിക്കാത്തവരായി ആരും തന്നെയില്ല. അധികനേരം വ്യായാമം ചെയ്യുമ്പോഴോ അധിക ദൂരം വേഗത്തിൽ നടക്കുമ്പോഴോ ഓടുമ്പോഴോ എല്ലാം കിതപ്പ് ഉണ്ടാകുന്നതാണ്. ഇത് സ്വാഭാവികം ആയിട്ടുള്ള കിതപ്പാണ്.
എന്നാൽ ചിലരിൽ അസ്വാഭാവികമായി കിടപ്പുണ്ടാകാറുണ്ട്. സാധാരണഗതിയിൽ നാം മെല്ലെ നടക്കുമ്പോൾ പോലും കിതപ്പ് അനുഭവപ്പെടുന്നവരുണ്ട്. ചിലവർ വെറുതെയിരിക്കുമ്പോഴും കിതച്ചു കൊണ്ടിരിക്കുന്നവരും ഉണ്ട്. ഇത്തരത്തിലുള്ള ആളുകളിൽ ഉണ്ടാകാവുന്ന ഒരു രോഗമാണ് ഹൃദയസംബന്ധമായ രോഗങ്ങൾ. കിതപ്പ് അസ്വാഭാവികമായി ഓരോരുത്തരിലും കാണുന്നുണ്ടെങ്കിൽ അവർക്ക് ഹൃദയസംബന്ധം ആയിട്ടുള്ള രോഗങ്ങൾ.
ഉണ്ടാകുന്നതിനുള്ള സാധ്യതകൾ വളരെ ഏറെയാണ് കാണുന്നത്. ഹാർട്ട് അറ്റാക്ക് ഹാർഡ് ബ്ലോക്ക് ഹാർട്ടിന്റെ വാൽവുകൾക്ക് എന്തെങ്കിലും തകരാറുകൾ എന്നിങ്ങനെ പലതരത്തിലുള്ള ഹൃദയസംബന്ധമായ രോഗങ്ങളുടെയും ഒരു തുടക്ക ലക്ഷണം മാത്രമാണ് ഈ കിതപ്പ്. അതിനാൽ തന്നെ അസ്വാഭാവികമായി കിതപ്പുളളവരാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ വൈദ്യസഹായം തേടേണ്ടത് അനിവാര്യമാണ്.
ഇത്തരത്തിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കിതപ്പുണ്ടാകുമ്പോൾ ശ്വാസതടസവും നെഞ്ച് വേദന എന്നിങ്ങനെ മറ്റു പല ലക്ഷണങ്ങളും കാണാവുന്നതാണ്. ഇവർ ഏറ്റവും ആദ്യം എടുക്കേണ്ട ടെസ്റ്റ് എന്ന് പറയുന്നത് എക്കോ ടെസ്റ്റ് ആണ്. ഈ എക്കോ ടെസ്റ്റിലൂടെ ഹൃദയത്തിന്റെ വാൽവുകളും അല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടോ എന്ന് പെട്ടെന്ന് തന്നെ തിരിച്ചറിയാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.