നമ്മുടെ സമൂഹത്തെ ഒട്ടാകെ ഭീതിയിലാഴ്ത്തിയിട്ടുള്ള ജീവിതശൈലി രോഗങ്ങളെ മറി കടക്കുന്നതിന് വേണ്ടി ഇന്നത്തെ സമൂഹം ശീലമാക്കി കഴിഞ്ഞിരിക്കുന്ന ഒരു ഫലവർഗ്ഗമാണ് അത്തിപ്പഴം. ധാരാളം പ്രോട്ടീനുകളും വിറ്റാമിനുകളും ഫൈബറുകളും എല്ലാം അടങ്ങിയിട്ടുള്ള ഒരു ഔഷധ ഫലം തന്നെയാണ് ഇത്. ഇത് പച്ചയ്ക്കും ഉണക്കിയും നമുക്ക് ഉപയോഗിക്കാവുന്നതാണ്. എങ്ങനെ കഴിച്ചാലും ഇരട്ടി ഗുണമാണ് നമ്മുടെ ശരീരത്തിന് ലഭിക്കുക.
ആരോഗ്യം പ്രധാനം ചെയ്യുന്നതുപോലെ തന്നെ ഇത് വളരെയധികം ചരിത്ര പ്രാധാന്യമുള്ള ഒരു ഫലവർഗംകൂടിയാണ്. ഈ അത്തിയുടെ ഇളം കായികളും തൊലികളും ഫലങ്ങളും എല്ലാം ഒരുപോലെ ഔഷധഗുണങ്ങൾ നിറഞ്ഞവയാണ്. ഇതിൽ ഇരുമ്പ് ധാരാളമായി തന്നെ അടങ്ങിയിട്ടുള്ളതിനാൽ ഇത് നമ്മുടെ ശരീരത്തിലെ രക്തത്തെ വർധിപ്പിക്കുന്നു. അതിനാൽ തന്നെ വിളർച്ചയെ പ്രതിരോധിക്കാൻ ഇത് ഉത്തമമാണ്.
അതുപോലെ തന്നെ ധാരാളം നാരുകൾ ഇതിലുള്ളതിനാൽ മലബന്ധം മുതലായിട്ടുള്ള ദഹന സംബന്ധമായിട്ടുള്ള പ്രശ്നങ്ങളെ ഇതു മറികടക്കുന്നു. അതോടൊപ്പം തന്നെ ഇത് കുട്ടികളിലെ തളർച്ച മാറ്റുന്നതിനും കുട്ടികളുടെ ആരോഗ്യം പുഷ്ടിപ്പെടുന്നതിനും ഉത്തമമാണ്. അതോടൊപ്പം തന്നെ ആർത്തവ സംബന്ധമായ ഉണ്ടാകുന്ന പലതരത്തിലുള്ള വേദനകളെയും രക്തസ്രാവത്തെയും മറികടക്കാൻ ഇത് നമ്മെ ഏറെ സഹായിക്കുന്നു. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്ന ഒന്നാണ്.
അതിനാൽ തന്നെ കുട്ടികളിലെ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് ഇത് ഉത്തമമാണ്. കൂടാതെ ബലക്ഷയം തടയുന്നതിനും ഇത് പ്രയോജനകമാണ്. കൂടാതെ ശരീരഭാരം കുറയ്ക്കുന്നതിനും ഇത് ഉപകാരപ്രദമാണ്. പിത്തം അതിസാരം എന്നിങ്ങനെയുള്ള പല രോഗങ്ങളെയും ഇത് ഇല്ലായ്മ ചെയ്യുന്നു. അതോടൊപ്പം തന്നെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് ഉത്തമമാണ്. തുടർന്ന് വീഡിയോ കാണുക.