വളരെ പവിത്രമായിട്ടുള്ള ഒരു ബന്ധമാണ് വിവാഹം. വിവാഹത്തിലൂടെ രണ്ടു വ്യത്യസ്ത തലങ്ങളിൽ ജീവിച്ചിരുന്ന സ്ത്രീയും പുരുഷനും ഒന്നായി തീരുകയാണ് ചെയ്യുന്നത്. ആ ജീവനാന്തം സുഖത്തിലും സന്തോഷത്തിലും ദുഃഖത്തിലും ജീവിതം മുന്നോട്ടു കൊണ്ടുപോകാമെന്ന് പ്രതിജ്ഞ എടുത്തുകൊണ്ടാണ് ഓരോ സ്ത്രീയും പുരുഷനും വിവാഹം എന്ന ബന്ധത്തിലേക്ക് ചുവടെ വയ്ക്കുന്നത്. അത്തരത്തിൽ പലതരത്തിലുള്ള ദുഃഖങ്ങളാലും ദുരിതങ്ങളാലും പിണക്കങ്ങളാലും പിണക്കങ്ങളാലും.
എല്ലാമാണ് ഒരു വൈവാഹിക ജീവിതം മുന്നോട്ടുപോകുന്നത്. ഇത്തരത്തിൽ വിവാഹജീവിതം മുന്നോട്ടു പോകുമ്പോൾ പലപ്പോഴും പലതരത്തിലുള്ള വഴക്കുകളും കലഹങ്ങളും കൂടി വരുന്നു. ഇത് പലപ്പോഴും ഡിവോഴ്സ് എന്ന അവസ്ഥയിലേക്ക് വരെ എത്തി പോകുന്നു. അത്തരത്തിൽ ഇന്നത്തെ കാലത്ത് ഭാര്യ ഭർത്താക്കന്മാർ തമ്മിൽ ഉള്ള വഴക്കുകളുടെ ചില കാരണങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഏതൊരു വ്യക്തിയുടെയും ജീവിതത്തെ ബാധിക്കുന്ന ഒന്നാണ് അവന്റെ കുട്ടിക്കാലം.
ചെറുപ്പത്തിൽ ആ കുട്ടിയെ നോക്കുന്ന അതായത് ആ കുട്ടിയുടെ ബേസിക് ആവശ്യങ്ങൾ സാധിപ്പിച്ചു കൊടുക്കുന്ന ഒരു വ്യക്തിയുടെ സ്വഭാവം തന്നെയാണ് ആ കുട്ടിയിലും റിഫ്ലക്റ്റാകുന്നത്. അത് അച്ഛനോ അമ്മയോ കെയർ ടേക്കറോ ആരു വേണമെങ്കിലും ആവാം. അതുപോലെ തന്നെ കുട്ടിക്കാലത്ത് അച്ഛന്റെയും അമ്മയുടെയും എല്ലാം കലഹങ്ങൾ കണ്ടു വളർന്നവർ ആണെങ്കിൽ അവരുടെ സ്വഭാവത്തെയും അത് ബാധിക്കുന്നു.
അതിനാൽ തന്നെ ആ വ്യക്തികളുടെ വിവാഹ ജീവിതത്തിലും കലഹങ്ങൾ തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതുപോലെ തന്നെ വളരെ കാലം ബാച്ചിലറായി ജീവിതം ആസ്വദിച്ചിരുന്ന ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് പെട്ടെന്ന് തന്നെ വിവാഹത്തിനുശേഷം ഒരു സ്ത്രീ വരികയും പിന്നീട് കുട്ടികളും ഉണ്ടാവുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളെ ഉൾക്കൊള്ളാൻ സാധിക്കാതെ വരുമ്പോഴും ഇത്തരത്തിൽ കലഹങ്ങൾ ഉണ്ടാകുന്നു. തുടർന്ന് വീഡിയോ കാണുക.