തെറ്റായ ജീവിതശൈലി നമ്മളിലേക്ക് കൊണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല്. ഇന്ന് വളരെയധികം ആളുകളാണ് ഇത് മൂലം വേദന അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിക്കുന്ന ഭക്ഷണങ്ങളിൽ ധാരാളം പ്രോട്ടീനുകളും കാൽസ്യം എന്നിങ്ങനെയുള്ളവ ഉൾപ്പെടുമ്പോൾ അവർ നമ്മുടെ ശരീരത്തിൽ അടിഞ്ഞു കൂടുന്നു. എന്തും ആവശ്യത്തിൽ അധികമാകുമ്പോൾ അത് ദോഷകരമാണ്.
അതിനാൽ തന്നെ ഇവ നമ്മുടെ കിഡ്നിയിൽ വന്ന് അടിഞ്ഞുകൂടുകയാണ് ചെയ്യുന്നത്. കിഡ്നി ആണ് മൂത്രത്തിലൂടെ ഇത്തരത്തിലുള്ള പ്രോട്ടീൻ കാത്സ്യം എന്നിങ്ങനെയുള്ള വേസ്റ്റ് പുറം തള്ളുന്നത്. എന്നാൽ ഇവ കിഡ്നിയിൽ വന്ന് അടിഞ്ഞു കൂടുമ്പോൾ കിഡ്നിക്ക് അതിനെ പുറന്തള്ളാൻ സാധിക്കാതെ വരികയും ഇവ ക്രിസ്റ്റൽ ഫോം ആവുകയും ചെയ്യുന്നു. അത്തരത്തിൽ കിഡ്നി സ്റ്റോണുകൾ രൂപപ്പെടുകയാണ് ചെയ്തത്.
കാൽസ്യം വികടച്ചുണ്ടാകുന്ന സ്റ്റോണുകളെ കാൽസ്യം സ്റ്റോണുകൾ എന്നും യൂറിക് ആസിഡ് ഉണ്ടാകുന്ന സ്റ്റോണുകളെ യൂറിക്കാസിഡ് സ്റ്റോണുകൾ എന്നും പറയുന്നു. അതോടൊപ്പം തന്നെ സോഡിയം ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നവർക്കും കിഡ്നി സ്റ്റോണുകൾ വരുന്നതിനുള്ള സാധ്യതകൾ കൂടുതലാണ് ഉള്ളത്. അതോടൊപ്പം തന്നെ അമിതഭാരമുള്ളവർ മദ്യപാനം പുകവലി എന്നിങ്ങനെയുള്ളവർക്കും ഇത് വരുന്നതിനുള്ള സാധ്യതകൾ വളരെയേറെയാണ്.
പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് കിഡ്നി സ്റ്റോൺ ഉണ്ടാകുമ്പോൾ ഓരോരുത്തരും നേരിടേണ്ടതായി വരുന്നത്. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത് വയറിന്റെ ഒരു സൈഡിൽ ആയിട്ടോ അല്ലെങ്കിൽ അടിവയറ്റിൽ ആയിട്ടോ കഠിനമായിട്ടുള്ള വയറുവേദനയാണ്. വയറു വേദനയോടെ ഒപ്പം തന്നെ യൂറിനിൽ ഇൻഫെക്ഷനും യൂറിൻ ഒഴിക്കുമ്പോൾ വേദനയും എല്ലാം മൂത്രത്തിൽ കല്ലിന്റെ ലക്ഷണങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.
https://youtu.be/fjT02e1_ewo