ഇന്നത്തെ കാലത്ത് ഏറ്റവും അധികം ആളുകൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നമായി മാറി കഴിഞ്ഞിരിക്കുകയാണ് ഫാറ്റി ലിവർ. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അവയവമായ ലിവറിൽ ഫാറ്റ് വന്ന് അടിഞ്ഞുകൂടി അതിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന ഒരു അവസ്ഥയാണ് ഇത്. ഇത്തരമൊരു അവസ്ഥയിൽ ലിവറിൽ ഫാറ്റ് വരികയും അത് ലിവറിലെ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.
ഇത്തരത്തിൽ ലിവറിലെ കോശങ്ങൾ നശിക്കുകയും അതിന്റെ ഫലമായി ലിവർ അതിന്റെ പ്രവർത്തനം ശരിയായ വിധം നടത്താനാകാതെ ചുരുങ്ങി പോവുകയും ചെയ്യുന്നു. ഇത്തരമൊരു പ്രവർത്തനം ഘട്ടം ഘട്ടം ആയാണ് ശരീരത്തിൽ നടക്കുന്നത്. സ്റ്റേജ് വൺ ടൂ ത്രീ എന്നിങ്ങനെയുള്ള ഘട്ടങ്ങൾ കടന്നുകൊണ്ട് ഫാറ്റി ലിവർ വർദ്ധിക്കുകയാണെങ്കിൽ പിന്നീട് ലിവർ കാൻസർ ലിവർ സിറോസിസ് എന്നിങ്ങനെയുള്ള അവസ്ഥ എത്തുന്നു.
നാം കഴിക്കുന്ന കൊഴുപ്പുകളെ പോലെ തന്നെ മധുരങ്ങളും അന്നജങ്ങളും എല്ലാം ലിവറിൽ ഫാറ്റ് അടിഞ്ഞു കൂടുന്നതിനെ കാരണങ്ങളാണ്. അരി ഗോതമ്പ് ബേക്കറി ഐറ്റംസുകൾ റെഡ് മില്‍സുകൾ എന്നിങ്ങനെയുള്ള ഭക്ഷണ പദാർത്ഥങ്ങൾ അധികമായി കഴിക്കുന്നതിന്റെ ഫലമായിട്ടാണ് ഇത്തരത്തിൽ ലിവറിൽ ഇവ വന്ന് അടിഞ്ഞു കൂടുകയും ലിവറിന് ഇതിന് അലിയിപ്പിച്ചു കളയാൻ സാധിക്കാതെ വരികയും ചെയ്യുന്നത്.
ഇന്നത്തെ കാലഘട്ടത്തിൽ പത്തിൽ അഞ്ചാൾക്കെങ്കിലും ഫാറ്റ് ലിവർ കാണാൻ സാധിക്കുന്നു. ഈ ഫാറ്റി ലിവർ തുടക്കത്തിൽ തന്നെ തിരിച്ചറിയുകയാണെങ്കിൽ ഇതിനെ മറികടക്കാൻ എളുപ്പമായിരിക്കും. ഇത്തരത്തിൽ കണ്ടുപിടിക്കുകയാണെങ്കിൽ മരുന്നുകളെ ആശ്രയിക്കാതെ തന്നെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഇതിനെ മറികടക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.