പുരുഷ വന്ധ്യതയുടെ യഥാർത്ഥ കാരണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ…| Male Infertility Malayalam Causes

Male Infertility Malayalam Causes : ഒരു സ്ത്രീയും പുരുഷനും ഒന്നായി തീരുമ്പോൾ അവിടെ ദാമ്പത്യം ആരംഭിക്കുകയാണ്. അത്തരത്തിൽ ഒന്നായിത്തീരുന്ന ദാമ്പത്യത്തിന്റെ അടിസ്ഥാനമാണ് കുഞ്ഞുങ്ങൾ. എന്നാൽ ഇന്ന് ഒട്ടനവധി ആളുകളാണ് ഇത്തരത്തിൽ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിച്ചു കൊണ്ടിരിക്കുന്നത്. ഇത് വന്ധ്യത എന്നാണ് അറിയപ്പെടുന്നത്. ഒരു ദമ്പതികൾക്ക് കുഞ്ഞ് ഉണ്ടാകാത്തത് സ്ത്രീയുടെ മാത്രം കുറ്റമായി കാണപ്പെടുന്നവരും ഇന്നത്തെ സമൂഹത്തിൽ ഉണ്ട്.

അതിനാൽ തന്നെ കുഞ്ഞുകൾ ഉണ്ടാകാതിരിക്കുമ്പോൾ ഏറ്റവും ആദ്യം സ്ത്രീകൾക്കാണ് ടെസ്റ്റുകളും മറ്റും നടത്തുന്നത്. സ്ത്രീകളിൽ അത്തരത്തിലുള്ള കുഴപ്പങ്ങൾ ഒന്നുമില്ല എന്ന് കണ്ടെത്തിയാൽ മാത്രമേ പിന്നീട് ടെസ്റ്റുകളും ചികിത്സകളും പുരുഷന്മാരിലേക്ക് കടക്കുകയുള്ളൂ. അപ്പോഴാണ് പലപ്പോഴും പുരുഷ വന്ധ്യത എന്ന അവസ്ഥ കണ്ടുപിടിക്കാറുള്ളത്. പുരുഷന്മാരുടെ ബീജം സ്ത്രീ ശരീരത്തിൽ പ്രവേശിച്ച്.

സ്ത്രീയുടെ അണ്ഡമായി കൂടി ചേർന്നാൽ മാത്രമേ അത് ഭ്രൂണമായി മാറുകയുള്ളൂ. എന്നാൽ പുരുഷന്മാരുടെ ഈ ബീജത്തിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് സ്ത്രീ ശരീരത്തിൽ പ്രവേശിച്ചാൽ പോലും ഭ്രൂണമായി മാറാൻ സാധിക്കാതെ വരുന്നു. ഇന്നത്തെ ഒട്ടുമിക്ക വന്ധ്യതകളുടെയും പ്രധാന കാരണം എന്നു പറയുന്നത് ബീജത്തിന്റെ ഏറ്റക്കുറച്ചിലുകളാണ്.

അതിനാൽ തന്നെ പുരുഷ വന്ധ്യതയുമായി വരുന്ന ഏതൊരു പുരുഷനിലും ഏറ്റവുമാദ്യം ചെയ്യുന്ന ടെസ്റ്റ് എന്ന് പറയുന്നത് സെമൻ അനാലിസിസ് ആണ്. ഈ സെമൻ അനാലിസിസിലൂടെ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് തിരിച്ചറിയാൻ സാധിക്കുന്നത്. അതിൽ ഏറ്റവും ആദ്യത്തേത് എന്ന് പറയുന്നത് പുരുഷന്മാരുടെ ബീജത്തിന്റെ എണ്ണമാണ്. മറ്റൊന്ന് ഈ ബീജത്തിൽ എത്രയാണ് അനുകൂലമായത് എന്നുള്ളതാണ്. തുടർന്ന് വീഡിയോ കാണുക.