വിയർപ്പ് നാറ്റം നിങ്ങളിലെ ഒരു പ്രശ്നമാണോ? എങ്കിൽ ഇത്തരം കാര്യങ്ങൾ നിസ്സാരമായി കാണരുതേ.

നാമോരോരുത്തരും നേരിടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വിയർപ്പ്. വിയർപ്പ് എന്നത് നമ്മുടെ ശരീരത്തിലുള്ള ജലാംശം പുറത്തേക്ക് വരുന്ന ഒരു അവസ്ഥയാണ്. അധികമായി ജോലികൾ ചെയ്യുമ്പോഴോ മറ്റുമാണ് ഇത്തരത്തിൽ വിയർപ്പ് കൂടുതലായും പുറത്ത് കാണുന്നത്. എന്നാൽ ചിലവർക്ക് ഇത് സാധാരണയേക്കാൾ അധികമായി തന്നെ കാണുന്നു. അതിനാൽ തന്നെ വിയർപ്പ് നാറ്റവും അനുഭവപ്പെടുന്നു.

ഇത് വളരെ നിസ്സാരമാണെങ്കിലും നമ്മുടെ കോൺഫിഡൻസ് ലെവലിനെ വരെ താഴ്ത്താനുള്ള ശക്തിയുള്ള ഒരു അവസ്ഥയാണ്. അത്രയേറെ മാനസിക പരമായും ശാരീരിക പരമായും ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു അവസ്ഥയാണ് ഇത്. പലതരത്തിലുള്ള കാരണങ്ങളാണ് ഇത്തരത്തിലുള്ള വിയർപ്പുനാറ്റത്തിന് ആയിട്ടുള്ളത്. അതിൽ പ്രധാനമായി പറയാൻ സാധിക്കുന്നത് അമിതമായിട്ടുള്ള തടിയാണ്. അതോടൊപ്പം തന്നെ ശരിയായിട്ടുള്ള ശുചിത്വം ഇല്ലായ്മ കൊളസ്ട്രോൾ ഷുഗർ എന്നിങ്ങനെയുള്ള രോഗങ്ങൾ ഉള്ളവരിൽ ഹോർമോണുകളിലെ ഒട്ടനവധി കാരണങ്ങളാണ്.

വിയർപ്പ് നാറ്റത്തിന് ആയിട്ടുള്ളത്. ഇതിനെ പാരമ്പര്യവും ഒരു ഘടകം തന്നെയാണ്. ഇത്തരത്തിലുള്ള വിയർപ്പ് നാറ്റം വേനൽക്കാലത്താണ് അധികമായി കാണുന്നത്. ഇതിനെ മറികടക്കുന്നതിന് വേണ്ടി ഏറ്റവുമധികം നാമോരോരുത്തരും ചെയ്യേണ്ടത് ശരിയായി വൃത്തിയായി ശരീര ശുദ്ധി പാലിക്കുക എന്നുള്ളതാണ്. അതോടൊപ്പം തന്നെ ദിവസവും ധാരാളം വെള്ളം കുടിക്കുക.

അതോടൊപ്പം തന്നെ ധരിക്കുമ്പോൾ കോട്ടൻ ലിനൻ എന്നിങ്ങനെയുള്ള വസ്ത്രങ്ങൾ ധരിക്കാനാണ് കൂടുതലും ശ്രദ്ധിക്കേണ്ടത്. അതുപോലെ തന്നെ ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കുകയും വേണം. കൂടാതെ വസ്ത്രം കഴുകുന്നതിന് നല്ല ഡിറ്റർജന്റോ ഉപയോഗിക്കുകയും വേണം. അതുപോലെ തന്നെ കുളിക്കുന്ന സമയത്ത് മഞ്ഞൾ തേച്ച് കുളിക്കുകയാണെങ്കിൽ വിയർപ്പ് നാറ്റത്തിൽ നിന്ന് പെട്ടെന്ന് മോചനം പ്രാപിക്കാം. തുടർന്ന് വീഡിയോ കാണുക.