തൈറോയ്ഡ് രോഗങ്ങൾക്ക് ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ ആരും തിരിച്ചറിയാതെ പോകല്ലേ.

പലതരത്തിലുള്ള ലക്ഷണങ്ങളാണ് ഓരോ രോഗത്തിനും ആയി കാണാറുള്ളത്. അത്തരത്തിൽ ധാരാളം ലക്ഷണങ്ങളോട് കൂടെ തന്നെ നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിലേക്ക് കയറിക്കൂടുന്ന ഒന്നാണ് തൈറോയ്ഡ്. തൈറോയ്ഡ് എന്ന് പറയുന്നത് ഒരു രോഗമല്ല ഒരു അവയവമാണ്. ഈ അവയവത്തിൽ എന്തെങ്കിലും തരത്തിലുള്ള കുഴപ്പങ്ങൾ ഉണ്ടാകുമ്പോൾ ആണ് തൈറോയ്ഡ് റിലേറ്റഡ് രോഗങ്ങൾ ഉണ്ടാകുന്നത്. ഇത് നമ്മുടെ തൊണ്ടയുടെ ഭാഗത്ത് കാണുന്ന ബട്ടർഫ്ലൈ ഷേപ്പ് ഉള്ള ഒരു ഗ്രന്ഥിയാണ്.

ധാരാളം പ്രവർത്തനങ്ങൾ നമ്മുടെ ശരീരത്തിന് വേണ്ടി കാഴ്ചവയ്ക്കുന്ന ഒരു ഗ്രന്ഥി തന്നെയാണ് ഇത്. നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഊർജ്ജം നൽകുക മെറ്റബോളിസത്തെ സഹായിക്കുക എന്നിങ്ങനെ ഒരുപാട് ഒരുപാട് ധർമ്മമാണ് ഇത് നിർവഹിക്കുന്നത്. ഈഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകളിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് തൈറോയ്ഡ് രോഗങ്ങൾ ഉണ്ടാകുന്നതിനെ കാരണമാകുന്നത്. ഇത്തരത്തിൽ രണ്ട് ഹോർമോൺ ആണ് തൈറോയ്ഡ് ഗ്രന്ഥിയിൽ ഉത്പാദിപ്പിക്കുന്നത്.

ടി ത്രീ ടീ ഫോർ എന്നിങ്ങനെയാണ് അവ. ഈ രണ്ടു ഹോർമോണുകളും ശരീരത്തിൽ കൂടി നിൽക്കുന്ന അവസ്ഥയാണെങ്കിൽ ഇത് ഹൈപ്പർ തൈറോയിഡിസം എന്നും ഈ രണ്ടു ഹോർമോണുകൾ കുറഞ്ഞുനിൽക്കുന്ന അവസ്ഥയാണെങ്കിൽ ഹൈപ്പോതൈറോയിഡിസം എന്നും പറയുന്നു. കൂടാതെ തൈറോയ്ഡ് ഗ്രന്ഥിയിൽ ഏതെങ്കിലും തരത്തിലുള്ള വീക്കങ്ങൾ ഉണ്ടാവുകയാണെങ്കിൽ.

അതിനെ ഗോയിറ്റർ എന്നും പറയുന്നു. ഇത് അപൂർവങ്ങളിൽ അപൂർവ്വം മാത്രമാണ് കാണാൻ സാധിക്കുക. ഇത്തരത്തിൽ തൈറോയ്ഡ് രോഗങ്ങൾ ഉണ്ടാവുകയാണെങ്കിൽ അമിതമായിട്ട് ശരീരഭാരം വർധിക്കുന്നതും അമിതമായി ശരീരഭാരം കുറയുന്നതും ശരീരത്തിൽ ചൂടു അനുഭവപ്പെടുന്നതും അതുപോലെ തന്നെ ശരീരത്തിൽ തണുപ്പ് അനുഭവപ്പെടുന്നതും എല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.