ആമവാതത്തിന്റെ കാരണങ്ങളും ലക്ഷണങ്ങളും അതിന്റെ പരിഹാരമാർഗ്ഗങ്ങളും ആരും തിരിച്ചറിയാതെ പോകരുതേ.

പലതരത്തിലുള്ള ശാരീരിക വേദനകളാൾ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ഇന്നത്തെ സമൂഹത്തിലുള്ളവർ. അത്തരത്തിൽ ശരീരവേദന ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് ഒരു റുമറ്റോയിഡ് ആർത്രൈറ്റിസ് അഥവാ ആമവാതം. സ്ത്രീകളിലും പുരുഷന്മാരിലും ഇത് കാണാമെങ്കിലും സ്ത്രീകളാണ് ഏറ്റവും അധികമായി ആമവാതം കാണാൻ സാധിക്കുക. പ്രായമായവരിൽ കണ്ടിരുന്ന ഈ ആമവാതം എന്ന രോഗം ഇന്ന് ചെറുപ്പക്കാരായ സ്ത്രീകളിൽ പോലും കാണുന്നു എന്നുള്ളത് ഇതിന്റെ ഭീകരത വർധിപ്പിക്കുന്നു.

ആമവാതം എന്ന് പറയുന്നത് മുട്ടുകളിലും കൈകാലുകളിലും ജോയിന്റുകളിൽ ഉണ്ടാകുന്ന വേദനകളും നീരുമാണ്. തുടക്കത്തിൽ ഇത് സന്ധികളിൽ ഉണ്ടാകുന്ന വേദനയായിട്ടാണ് പ്രകടമാകുന്നത്. എന്നാൽ പിന്നീട് ഇത് ഓരോ ജോയിന്റുകളിലേക്കും വ്യാപിക്കുകയും അവിടെ ഇൻഫ്ളമേഷനുകളും പെയിനുകളും സൃഷ്ടിക്കുകയും ചെയ്യുന്നു. മറ്റുള്ള ശാരീരിക വേദനകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ മൂല കാരണമാണ്.

ഇത് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ പാകപിഴ മൂലം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. പ്രതിരോധ സംവിധാനം നമുക്ക് നേരെ തന്നെ തിരിയുന്ന ഒരു അവസ്ഥയാണ് ഇത്. ഇത് തുടക്കത്തിൽ മുട്ടുകളിലും കാലുകളിലും ഉണ്ടാവുകയും പിന്നീട് ഇത് കൈവിരലുകളിലും കാൽവിരലുകളിലും മറ്റു ശരീര ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ഇത് കുറച്ചുകൂടി വ്യാപിക്കുകയാണെങ്കിൽ നമ്മുടെ ശരീരം മുഴുവൻ റെഡിഷ് നിറം വരികയും.

പിന്നീട് നമുക്ക് ഇരിക്കുവാനോ നടക്കുവാനോ ഒന്നും സാധിക്കാതെ വരികയും ചെയ്യുന്നു. ഇതോടനുബന്ധിച്ച് ഉണ്ടാകുന്ന വേദന എന്ന് പറയുന്നത് ചിക്കൻഗുനിയ ഉണ്ടായതിനുശേഷം ഉണ്ടാകുന്ന ശാരീരിക വേദനയോട് തുല്യമായിരിക്കും. ഇത്തരത്തിൽ ആമവാതം ഉണ്ടാകുന്ന ആളുകളുടെ ചർമം അല്പം ചൂടായിരിക്കും. തുടർന്ന് വീഡിയോ കാണുക.