Fissure symptoms and treatment : വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതും എന്നാൽ പുറത്ത് പറയാനും മടി കാണിക്കുന്നതും ആയിട്ടുള്ള ഒരു രോഗമാണ് ഫിഷർ. മലദ്വാരവുമായി ബന്ധപ്പെട്ട കിടക്കുന്ന രോഗമായതിനാലാണ് ഇത് ഒട്ടുമിക്ക ആളുകളും പുറത്ത് പറയാൻ മടിക്കുന്നത്. ഈയൊരു സ്വഭാവം തന്നെയാണ് ഈ ഒരു രോഗം ഇന്നത്തെ സമൂഹത്തിൽ വ്യാപകമായി ഉണ്ടാകുന്നതിന് കാരണമായിരിക്കുന്നത്.
അതോടൊപ്പം തന്നെ മലദ്വാരത്തിൽ ചുറ്റുമുള്ള ഏതൊരു ബുദ്ധിമുട്ടും പൈൽസ് ആയി കാണുന്നതും ആണ് ഇത് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. എന്നാൽ പൈൽസിൽ നിന്നും വ്യത്യസ്തമായ കാരണമാണ് ഫിഷറിന് ഉള്ളത്. പൈൽസ് എന്ന് പറയുന്നത് മലദ്വാരത്തിനുള്ളിലെ രക്തക്കുഴലുകൾ തടിച്ചു വീർക്കുന്ന അവസ്ഥയാണ്. എന്നാൽ ഫിഷർ എന്ന് പറയുന്നത് മലദ്വാരത്തിനുള്ളിൽ ഉണ്ടാകുന്ന വിള്ളലുകളും പൊട്ടലുകളും ആണ്.
അസഹ്യമായ വേദനയാണ് ഇതുമൂലം ഓരോരുത്തരും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിക്കുന്ന ഭക്ഷണങ്ങൾ ശരിയായ വിധം ദഹിക്കാതെ വരികയും മലബന്ധം അതുവഴി ഉണ്ടാവുകയും പിന്നീട് മലമ്പുറം തള്ളാൻ ബലിയ സമ്മർദ്ദo ചെറുതേണ്ടി വരികയും അതുവഴി മലം ടൈറ്റായി പോകുന്നതിന്റെ ഫലമായി അവിടെ പൊട്ടലുകളും വിള്ളലുകളും ഉണ്ടാകുന്നു. ഇത്തരത്തിൽ ഫിഷർ എന്ന രോഗ അവസ്ഥ കാണുമ്പോൾ അസഹ്യമായ.
വേദനയോടൊപ്പം തന്നെ ചൊറിച്ചിലും മലത്തോടൊപ്പം രക്തം വരുന്നതായും കാണാൻ സാധിക്കുന്നു. ഈ ഒരു അവസ്ഥയിൽ മലം പോകുകയാണെങ്കിൽ അതിന്റെ പിന്നാലെ രണ്ടോ മൂന്നോ മണിക്കൂറെങ്കിലും ഇതിന്റെ വേദന നിലനിൽക്കുന്നു. ഇത്തരം ശ്രദ്ധിക്കേണ്ടത് കഴിക്കുന്ന ഭക്ഷണങ്ങളിൽ ധാരാളം നാരുകളാൽ സമ്പുഷ്ടമായ ഇലക്കറികളും പച്ചക്കറികളും ഉൾപ്പെടുത്തുക എന്നുള്ളതാണ്. തുടർന്ന് വീഡിയോ കാണുക.