Plantar Fasciitis Malayalam : നമ്മെ പലതരത്തിലുള്ള വേദനകൾ ആണ് ദിനംപ്രതി ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള ഒരു വേദനയാണ് ഉപ്പൂറ്റി വേദന. നമ്മെ താങ്ങി നിർത്തുന്ന കാലങ്ങളിലെ ഒരു പ്രധാന ഭാഗമാണ് ഉപ്പൂറ്റി. അതിനാൽ തന്നെ ഉപ്പൂറ്റിയിൽ വേദനയും ഉണ്ടാകുമ്പോൾ നമ്മുടെ ജീവിതം ദുസ്സഹ്യമാകുന്നു. അതുവഴി നടക്കുവാനോ ഇരിക്കുവാനോ ഒന്നും സാധിക്കാതെ വരുന്നു. ഇത്തരത്തിൽ ഉപ്പൂറ്റിയിൽ വേദനയുണ്ടാകുമ്പോൾ ഇരിക്കുമ്പോൾ വരെ ആ വേദന വിട്ടുമാറാതെ പിന്തുടരുന്നതായി കാണാൻ സാധിക്കും.
അത്രമേൽ കഠിനമായിട്ടുള്ള വേദനയാണ് ഉപ്പൂറ്റി വേദന. പല കാരണങ്ങളാൽ ഉപ്പൂറ്റി വേദനകൾ സർവ്വസാധാരണമായി തന്നെ കാണുന്നു. അധികനേരം നിന്ന് ജോലിചെയ്യുന്നവർക്കും നല്ലവണ്ണം നടന്നു ജോലി ചെയ്യുന്നവർക്കും അതുപോലെ തന്നെ ശരീരഭാരം കൂടിയവർക്കും ഉപ്പൂറ്റി വേദന സർവ്വസാധാരണമായി തന്നെ കാണാൻ സാധിക്കുന്നു. ഇത്തരത്തിലുള്ള ഉപ്പുറ്റി വേദനകൾ എന്തുകൊണ്ടാണ് എവിടെയാണ് ഉണ്ടാകുന്നത്.
എന്ന് യഥാവിതം തിരിച്ചറിഞ്ഞാൽ മാത്രമേ അതിനെ ചികിത്സ ലഭ്യമാക്കാൻ സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം വെറുതെ പല മാർഗങ്ങളും സ്വീകരിച്ചുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാവുകയില്ല. ഈ ഉപ്പൂറ്റി വേദനകൾ പ്രധാനമായും രണ്ടുവിധത്തിലാണ് ഉണ്ടാകുന്നത്. അതിൽ ആദ്യത്തേത് എന്ന് പറയുന്നത് ഉപ്പൂറ്റിയുടെ തൊട്ടു താഴെയായി ഉണ്ടാകുന്ന വേദനയാണ്.
മറ്റൊന്ന് കണങ്കാലിനോട് ചേർന്ന ഭാഗത്ത് ഉണ്ടാകുന്ന വേദന. ഈ രണ്ടു വേദനിക്കും രണ്ട് തരത്തിലാണ് ചികിത്സ ലഭ്യമാക്കേണ്ടത്. അല്ലാതെ ഒരു മെത്തേഡ് തന്നെ ഫോളോ ചെയ്തുകൊണ്ട് ഈ വേദനകൾ ഒരിക്കലും മാറാതെ തന്നെ പിന്തുടർന്നേക്കാം. അത്തരത്തിൽ കാൽപാദത്തിന്റെ അടിയിൽ ഉപ്പൂറ്റിയുടെ ഭാഗത്തുണ്ടാകുന്ന വേദനയാണ് പ്ലാൻന്റാർ ഫസിറ്റീസ്. തുടർന്ന് വീഡിയോ കാണുക.